കാസര്‍കോട്: കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനി, സര്‍ക്കാരി ഉന്നതിയിലെ വെടുക്കാത്ത് ഹൗസില്‍ മനോജിന്റെ മകള്‍ മഞ്ജിമ മനോജി (20)നെയാണ് കാണാതായത്. സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാവിലെ കോളേജിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു സഹോദരിയുടെ പരാതിയില്‍ പറഞ്ഞു.
