പാലക്കാട്: ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. പാലക്കാട് കൊല്ലങ്കോട്ടെ ജ്യോത്സ്യനാണ് തട്ടിപ്പിനു ഇരയായത്. സംഭവത്തില്‍ മലപ്പുറം, മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമൂന (44), കുറ്റിപ്പള്ളം പാറക്കാല്‍ എസ് ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞമ്പാറ പൊലീസ് അറസ്റ്റു ചെയ്തു. കൊഴിഞ്ഞമ്പാറ, കല്ലാണ്ടിച്ചള്ളയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇരുവരും ചേര്‍ന്ന് ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കിയത്. മാനഹാനി ഭയന്ന് ജ്യോത്സ്യന്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത് പതിവായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
