തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്സ് ആണ് പ്രതിഷേധ പൊങ്കാലയിടുക. അതേസമയം പ്രതിഷേധത്തിന്റെ മാത്രം ഭാഗമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് പൊങ്കാല എന്ന് സമരക്കാര്‍ പറഞ്ഞു. അതിനിടെ പൊങ്കാലയ്ക്ക് എത്തിയ നിരവധി ജനങ്ങള്‍ സമരപ്പന്തലില്‍ എത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു. ആരോഗ്യമന്ത്രിയുടെ മനസലിയാനുള്ള തങ്ങളുടെ പ്രാര്‍ത്ഥന കൂടിയായിരിക്കും തങ്ങളുടെ പൊങ്കാലയെന്ന് പ്രതിഷേധിക്കുന്ന ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ മറ്റെവിടെയും പോകാന്‍ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ പൊങ്കാലയിടുന്നതെന്നും സമരക്കാര്‍ അറിയിച്ചു. ഇതിനെ ഒരു പ്രതിഷേധം മാത്രമായി കാണരുതെന്നും ഇത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയാണെന്നും ആശമാര്‍ പറഞ്ഞു.
അതേസമയം, ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും സ്ത്രീകളായ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിടാന്‍ ഒരുങ്ങി. പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.
