സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി റോഡിൽ വീണു പരിക്കേറ്റ വീട്ടമ്മ മരിച്ചു

കാസർകോട്: സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ വീട്ടമ്മ മരണത്തിന് കീഴടങ്ങി. മധൂർ കാന്തല സ്വദേശിനി ഐറിൻ ഡിസൂസ (44) ആണ് മരിച്ചത്. മാർച്ച് രണ്ടിന് ബേള ദർബത്തടുക്കയിൽ വച്ചായിരുന്നു അപകടം. കുമ്പള ശാന്തിപള്ളയിലെ സഹോദര പുത്രന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയതിന് തുടർന്ന് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ജോയ് തോമസ് ആണ് …

സ്കൂൾ വാനിൽ നിന്നും ഇറങ്ങിയ വിദ്യാർഥിനി അതേ വാഹനം കയറി മരിച്ചു; ദാരുണ സംഭവം കോഴിക്കോട് കുണ്ടായിത്തോട്

കോഴിക്കോട്: സ്കൂൾ വാഹനത്തിൽ നിന്നും ഇറങ്ങിയ വിദ്യാർഥിനി അതേ വാഹനം ദേഹത്ത് കയറി മരിച്ചു. നല്ലളം സ്വദേശി വി പി ഹഫ്‌സലിന്റെയും സുമയ്യയുടെയും മകള്‍ സന്‍ഹ മറിയം(8)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കുണ്ടായിത്തോട് ആണ് അപകടം. കുട്ടിയെ ഇറക്കിയശേഷം വാൻ പിന്നോട്ട് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തുകൂടി വാൻ കയറിയെന്നാണ് വിവരം. കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങൾ: റബീഹ്, യസീദ്.

മലയോര മേഖലയിലെ ആദ്യകാല സിപിഐ നേതാവ് മുല്ലൂര്‍ തോമസ് അന്തരിച്ചു

കാസര്‍കോട്: മലയോര മേഖലയിലെ ആദ്യ കാല സിപിഐ നേതാവും ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്ന നീലേശ്വരം ചിറപ്പുറത്തെ മുല്ലൂര്‍ തോമസ് (88) അന്തരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്നു. നിലവില്‍ ചോയ്യംകോട് സിപിഐ ബ്രാഞ്ചംഗമായിരുന്നു. പരേതയായ റോസമ്മയാണ് ഭാര്യ.മക്കള്‍: ജോര്‍ജ് തോമസ് (റിട്ട.എസ് ബി ടി), പോള്‍ തോമസ്(കരിന്തളം), അല്ലി തോമസ്(ചിറ്റാരിക്കല്‍)ലെനിന്‍ തോമസ്(ദുബായ്). മരുമക്കള്‍: മോളി (അദ്ധ്യാപിക), ഷേര്‍ളി(ഭീമനടി), ജോസഫ്(ചെറുപുഴ),ജുബി(കട്ടപ്പട്ടന). സഹോദരങ്ങള്‍: പരേതനായ ജോസഫ് മുല്ലൂര്‍(പാപ്പച്ചന്‍), അന്നക്കുട്ടി വട്ടക്കുന്നേല്‍, മറിയക്കുട്ടി വാഴപ്പള്ളില്‍, ത്രേസ്യാമ്മ പടിഞ്ഞാറെ കൂറ്റ് (എല്ലാവരും തൊടുപുഴ).

തീരദേശമേഖലയില്‍ ടെട്രോപോഡ് സുരക്ഷാ പദ്ധതി: ദേശീയ വേദിയുടെ ആവശ്യത്തിനു ശുപാര്‍ശ

കാസര്‍കോട്: തലപ്പാടി മുതല്‍ തൃക്കണ്ണാട് വരെയുള്ള 87.65 കിലോമീറ്റര്‍ കടല്‍ത്തീരത്ത് കാലവര്‍ഷക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കടല്‍ക്ഷോഭം നേരിടുന്നതിനു ടെട്രോപോഡ് ഉപയോഗിച്ചു പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രൊപ്പോസല്‍ മേലധികാരികള്‍ക്ക് നല്‍കിയെന്നു കാസര്‍കോട് ജലസേചന ഉപവിഭാഗം എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.താലൂക്ക്തല അദാലത്തില്‍ മൊഗ്രാല്‍ ദേശീവേദി നല്‍കിയ പരാതിയിലാണ് നടപടി.മഞ്ചേശ്വരം താലൂക്കില്‍ കണ്വതീര്‍ഥ കടപ്പുറം, ഷിറിയ കടപ്പുറം, കോയിപ്പാടി കടപ്പുറം, നാങ്കി- കൊപ്പളം കടപ്പുറം, കാസര്‍കോട് താലൂക്കില്‍ കാവുഗോളി കടപ്പുറം, കീഴൂര്‍ ഹാര്‍ബറിന് സമീപം കീഴൂര്‍ കടപ്പുറം, ഉദുമ ഗ്രാമപഞ്ചായത്തില്‍ കീഴിലുള്ള തൃക്കണ്ണാട് …

80 കാരന് ഇനിയും ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹം; തടസം നിന്ന 52 കാരനായ മകനെ വെടിവച്ചുകൊന്നു

രാജ്‌കോട്ട്: ഒരു വിവാഹം കൂടി കഴിക്കണമെന്ന 80-കാരന്റെ ആഗ്രഹത്തിന് തടസം നിന്ന 52 വയസ്സുള്ള മകനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലെ ജസ്ദാനിലാണ് സംഭവം. രാംഭായ് ബോറിച്ചയാണ് മകന്‍ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്. സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റെന്തങ്കിലും തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ 20 വര്‍ഷം മുമ്പ് ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് …

തമിഴ്‌നാട് ബജറ്റില്‍ രൂപയെ അടയാളപ്പെടുത്തുന്ന ₹അടയാളം ഒഴിവാക്കി; പകരം ‘രൂ’ എന്ന അക്ഷരത്തിന്റെ തമിഴ് അക്ഷരങ്ങള്‍; സ്റ്റാലിന്‍ അവിവേകിയെന്നു ബിജെപി

ചെന്നൈ: രൂപയെക്കുറിക്കുന്ന ₹അടയാളം തമിഴ്‌നാടു സര്‍ക്കാര്‍ ബജറ്റില്‍ ഉപേക്ഷിച്ചു. പകരം തമിഴ് അടയാളം ഉപയോഗിച്ചു.ഭാഷാവികാരം ഇളക്കി വിട്ടു രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം പരിഹാസ്യവും അവിവേകവുമാണെന്നു ബിജെപി അപലപിച്ചു.₹എന്ന രൂപയെക്കുറിക്കുന്ന അടയാളത്തിനു പകരം ‘രൂ’ എന്ന അക്ഷരത്തിന്റെ തമിഴ് അക്ഷരങ്ങളാണ് ബജറ്റില്‍ ചേര്‍ത്തിട്ടുള്ളത്. 2024-25 ബജറ്റില്‍ കറന്‍സിയുടെ അടയാളമായ ₹ആണ് ബജറ്റില്‍ രൂപയെക്കുറിച്ചു പരാമര്‍ശിക്കാന്‍ അടയാളപ്പെടുത്തിയിരുന്നത്. 2025-26 ബജറ്റ് വെള്ളിയാഴ്ചയാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

ഉള്‍ചേര്‍ന്ന വിദ്യാഭ്യാസം: അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു

കുമ്പള: പൊതുവിദ്യാലയ ങ്ങളിലെ വിഭിന്നശേഷി കുട്ടികള്‍ക്ക് സവിശേഷ പിന്തുണ നല്‍കുന്നതിനുഅധ്യാപകരെ പ്രാപ്തരാക്കാന്‍ സമഗ്ര ശിക്ഷ ദ്വിദിന പരിശീലനം ആരംഭിച്ചു. കുമ്പള സബ് ജില്ലയിലെ അധ്യാപകര്‍ക്കുള്ള പരിശീലനം ബി.ആര്‍.സിയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ശശിധര ഉദ്ഘാടനം ചെയ്തു. ജെ.ജയറാം അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി അനില്‍ മണിയറ, റിസോഴ്സ് അധ്യാപകരായ രാഹുല്‍ ഉദിനൂര്‍, ബി.ഗിരീശന്‍, ബിജീഷ്.കെ.നായര്‍, സുരേഷ എ, ജയശ്രീ, എം.സന്ധ്യ ക്ലാസെടുത്തു. പ്രശാന്ത് കുമാര്‍ ബി.ജി, ലതാ കുമാരി.എം, മീനാക്ഷി.ബി, മമത.പി നേതൃത്വം നല്‍കി.

അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു

ആലപ്പുഴ: തകഴിയില്‍ മാതാവും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കേളമംഗലം തെക്കേടം സ്വദേശി പ്രിയ(35)യും മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണപ്രിയ(15)യുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആലപ്പുഴ തകഴി ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രിയയിലാണ്. ഭര്‍ത്താവുമായി പ്രശ്നങ്ങളെ തുടര്‍ന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം വണ്ടാനം …

സി.എച്ച് സെന്റര്‍ ഡയാലിസിസ് യൂണിറ്റും വിന്‍ടെച്ചും ലോക വൃക്കദിനം ആചരിച്ചു

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ ഡയാലിസിസ് യൂണിറ്റും വിന്‍ടെച്ച് ആശുപത്രിയും ചേര്‍ന്ന് ലോക വൃക്ക ദിനം ആചരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കരീം സിറ്റിഗോള്‍ഡ് അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍, ഡോ.മുസമ്മില്‍, ഹനീഫ, അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, സി.ഇ.ഒ ടി.പി രഞ്ചിത്, സി.ഒ.ഒ എ.വി കൃഷ്ണന്‍, നഴ്‌സിംഗ് സൂപ്രണ്ട് ഷീബ റോബേര്‍ട്ട്, ഡോ.അപര്‍ണ നസീം, വിന്യ ബാലചന്ദ്രന്‍, മുഹമ്മദ് സൗഫല്‍ ഷാ പ്രസംഗിച്ചു.

കെഎസ്ആര്‍ടിസി ബസ് മൂക്കിടിച്ചു പുഴയില്‍ ചാടി; ഡ്രൈവര്‍ക്കും മുന്‍സീറ്റിലിരുന്ന യാത്രക്കാര്‍ക്കും പരിക്ക്, ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി

ഇടുക്കി: അടിമാലി ഇരുമ്പുപാലത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് മൂക്കിടിച്ചു പുഴയില്‍ വീണു. ഡ്രൈവര്‍ക്കും മു ന്‍ സീറ്റുകളിലിരുന്നവര്‍ക്കും പരിക്കേറ്റു. ഭാഗ്യം കൊണ്ടു വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രി, ഇരുമ്പു പാലം സ്വകാര്യാശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. എല്ലാവര്‍ക്കും നിസാര പരിക്കാണ്. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. ഇരുമ്പു പാലത്ത് ചെറായി പാലത്തിനടുത്തു വളവു തിരിയുന്നതിനിടയിലാണ് വന്‍ താഴ്ചയുള്ള പുഴയിലേക്ക് ബസ് കുത്തനെ വീണത്. ബഹളം കേട്ടു മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും അപകടത്തില്‍ പെട്ടവരെ രക്ഷിക്കുകയായിരുന്നു. …

നഗരത്തെ നടുക്കി കൂട്ടമരണം; ഡോക്ടറും ഭാര്യയും രണ്ടുമക്കളും വീട്ടില്‍ മരിച്ചനിലയില്‍

ചെന്നൈ: ഡോക്ടറെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാ നഗറിലാണ് സംഭവം. സോണോളജിസ്റ്റായി ജോലി ചെയ്യുന്ന ബാലമുരുഗന്‍ (52), അഭിഭാഷകയായ ഭാര്യ സുമതി (47), മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടറായ ബാലമുരുകന്‍ സ്‌കാനിങ് സെന്റര്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌കാനിങ് സെന്റര്‍ ബിസിനസിലുണ്ടായ ഭീമമായ നഷ്ടമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണം …

കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥനു ഏല്‍പ്പിച്ച് അല്‍ഫോണ്‍സയും എയ്ഞ്ചലും താരങ്ങളായി

കാസര്‍കോട്: സ്‌കൂളിലേക്കു നടന്നു പോകുന്നതിനിടയിലാണ് ഒരു പഴ്്‌സ് അല്‍ഫോണ്‍സയുടെയും എയ്ഞ്ചലിന്റെയും കണ്ണില്‍ പെട്ടത്. തുറന്നു നോക്കിയപ്പോള്‍ പണവും ഏതാനും രേഖകളും. മറ്റൊന്നും ആലോചിക്കാതെ ഇരുവരും നേരെ ചെന്നു കയറിയത് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക്. കളഞ്ഞു കിട്ടിയ പഴ്‌സ് അവര്‍ എസ്.ഐ കെ. രാജീവനു കൈമാറി. എസ്‌ഐ നടത്തിയ പരിശോധനയില്‍ പഴ്‌സിനകത്തു വില പിടിപ്പുള്ള രേഖകളും പണവും ഉള്ളതായി വ്യക്തമായി. രേഖകളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴ്‌സിന്റെ ഉടമസ്ഥനായ കുമ്പള, ബംബ്രാണ, ദിഡുമയിലെ ഹുസൈനാറിനെ വിവരമറിയിച്ചു. അദ്ദേഹമെത്തി …

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉറച്ച തെളിവല്ല; പാണത്തൂര്‍ മുദ്ദപ്പ ഗൗഡ കൊലക്കേസില്‍ അമ്മയുടെയും മകന്റെയും ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി, തുന്നിച്ചേര്‍ത്ത കേസാണെന്നും നിരീക്ഷണം

കൊച്ചി: കാസര്‍കോട്, രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, കല്ലപള്ളിയിലെ മുദ്ദപ്പ ഗൗഡ (52) കൊലക്കേസില്‍ പ്രതികളായ അമ്മയുടെയും മകന്റെയും ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കല്ലപ്പള്ളി സ്വദേശികളായ പി.സി ലളിത, മകന്‍ നിതിന്‍ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് വി. രാജ വിജയ രാഘവന്‍, ജസ്റ്റിസ് പി.വി ബാല കൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ലളിതയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുദ്ദപ്പ ഗൗഡ. പറമ്പിലെ കുളത്തില്‍ നിന്നു വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ …

വീട്ടുമുറ്റത്ത് പൊങ്കാലയിട്ട് ഗായിക കെഎസ് ചിത്ര; ചിത്രങ്ങള്‍ പങ്ക് വച്ചു

തിരുവനന്തപുരം: എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വീട്ടു മുറ്റത്ത് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് ഗായിക കെ.എസ് ചിത്ര. പൊങ്കാല ഇട്ടതിന്റെ ചിത്രങ്ങള്‍ കെ.എസ് ചിത്ര തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാ ഭക്തര്‍ക്കും ആറ്റുകാല്‍ പൊങ്കാല ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഗായിക ചിത്രങ്ങള്‍ പങ്കുവച്ചത്. കൈകൂപ്പി പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ആറ്റുകാല്‍ അമ്മയുടെ നിറഞ്ഞ ഭക്തയാണ് ചിത്ര. മുമ്പൊക്കെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല ഇടുന്നതിനായി പോകുമായിരുന്നെങ്കിലും ഇപ്പോള്‍ ആ പതിവുകളില്ല. ഏതാനും വര്‍ഷങ്ങളായി വീട്ടില്‍ തന്നെയാണ് ഗായിക …

ഗള്‍ഫില്‍ നിന്നെത്തിയ ഷുഹൈബ് നേരെ പോയത് ലോഡ്ജ് മുറിയിലേക്ക്; സാധനങ്ങളെല്ലാം വിറ്റ ശേഷം വീട്ടിലേക്ക് പോകാമെന്നു സ്വപ്‌നം കണ്ടു, പൊലീസ് പൊക്കിയതോടെ എല്ലാം തകര്‍ന്നു

കണ്ണൂര്‍: ഗള്‍ഫില്‍ നിന്നു കടത്തിക്കൊണ്ടുവന്ന മൂന്നര ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് സിഗരറ്റുമായി യുവാവ് അറസ്റ്റില്‍. പാനൂര്‍, പൂക്കോത്തെ കളത്തില്‍ മീത്തല്‍ വീട്ടില്‍ എം. ഷുഹൈബ് (29) ആണ് പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുധീറിന്റെ പിടിയിലായത്. 240 ഇലക്ട്രോണിക് സിഗരറ്റും പിടിച്ചെടുത്തു. അഞ്ചെണ്ണം വീതമുള്ള 48 പെട്ടികളിലായാണ് ഇലക്ട്രോണിക് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഒരു സിഗരറ്റ് 1500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികളാണ് ഇ സിഗരറ്റിന്റെ പ്രധാന ആവശ്യക്കാരെന്നു പറയുന്നു. ഒരെണ്ണം വാങ്ങിയാല്‍ ഏറെ …

യുവാവിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ഭര്‍തൃമതി വിഷം കഴിച്ചു മരിച്ചു

കാസര്‍കോട്: യുവാവിനൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഭര്‍തൃമതി വിഷം കഴിച്ചു മരിച്ചു. പെരിങ്ങോം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറ, കടവനാട്, പറമ്പത്ത് വളപ്പില്‍ ദാമോദരന്റെ മകള്‍ പി.വി രജിത (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് രജിതയെ എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം.കൊടക്കാട്, പാടിക്കീലില്‍ ഷാജി എന്ന ആള്‍ക്കൊപ്പം വാടക കെട്ടിടത്തില്‍ താമസിച്ചു വരികയായിരുന്നു രജിത. ഷാജിയും ഭാര്യയും മക്കളുമുള്ള ആളാണെന്നു പറയുന്നു. ഇരുവരും രണ്ടു …

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുരുങ്ങി നാലു വയസ്സുകാരനു ദാരുണാന്ത്യം. ഹൈദരാബാദിനു സമീപത്തെ മെഹ്ദി പട്ടണത്ത് ആറുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനും നേപ്പാള്‍ സ്വദേശിയുമായ ശ്യാംബഹദൂറിന്റെ മകന്‍ സുരേന്ദര്‍ ആണ് മരിച്ചത്. ലിഫ്റ്റിനു സമീപത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ ലിഫ്റ്റിനകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വാതിലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നുവെന്നു കരുതുന്നു.കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തെരയുന്നതിനിടയിലാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ സുരേന്ദറിനെ കണ്ടെത്തിയത്. ഉടന്‍ ലിഫ്റ്റിനു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ …

വഴി ചോദിച്ചെത്തിയ ആള്‍ വയോധികന്റെ മോതിരം ഊരിയെടുത്ത് രക്ഷപ്പെട്ടു

പുത്തൂര്‍: വഴി ചോദിച്ചെത്തിയ ആള്‍ വയോധികന്റെ വിരലില്‍ നിന്നു സ്വര്‍ണ്ണ മോതിരം ഊരിയെടുത്തു രക്ഷപ്പെട്ടു. പുത്തൂര്‍, റാഹിദ കുമേരുവിലെ സതീഷ് റായിയുടെ മോതിരമാണ് നഷ്ടമായത്. സംഭവത്തെ കുറിച്ച് പുത്തൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു സതീഷ് റായ്. ഈ സമയത്ത് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ അനദ്കയയിലേക്കുള്ള വഴി ചോദിച്ചു. സതീഷ് റായ് സിറ്റൗട്ടില്‍ നിന്നു ഇറങ്ങി വഴി ചൂണ്ടികാണിച്ചു കൊടുക്കുന്നതിനിടയില്‍ വിരലില്‍ നിന്നു മോതിരം ഊരിയെടുത്തു രക്ഷപ്പെടുകയായിരുന്നു.