ബംഗ്‌ളൂരു: ഗതാഗത നിയമം ലംഘിച്ചതിനു 815 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് ബംഗ്‌ളൂരു ട്രാഫിക് പൊലീസ് റദ്ദാക്കി. ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതെന്നു പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
റദ്ദാക്കിയ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 745 എണ്ണം മദ്യപിച്ചു വാഹനമോടിച്ചവരുടേതാണ്. അപകടമുണ്ടാക്കിയതിന് 54 ലൈസന്‍സുകളും വാഹനാപകടമുണ്ടാക്കിയ ശേഷം വാഹനം നിറുത്താതെ ഓടിച്ചു പോയ 10 പേരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തിരക്കേറിയ റോഡുകളില്‍ ഡ്രൈവിംഗിനിടയില്‍ ബൈക്ക് അഭ്യാസം നടത്തിയ പത്തുപേരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദ് ചെയ്തു.
