ഗൾഫിൽ പോകുന്നതിനു ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ യുവാവ് ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മരിച്ചു

കാസർകോട്: ഗൾഫിൽ പോകുന്നതിന്റെ മുന്നോടിയായി ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ കുമ്പള മുട്ടം കുന്നിൽ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നു തെറിച്ചു വീണു മരിച്ചു. മുട്ടം കുന്നിലെ അബ്ദുൾ റഹിമാന്റെ മകൻ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്. വെളളിയാഴ്ച സന്ധ്യയോടുപ്പിച്ചായിരുന്നു അപകടം. കുമ്പള റെയിൽവേ സ്റ്റേഷൻ അടുക്കാറായപ്പോൾ സവാദ് ഡോറിനടുത്തേക്ക് മാറുകയായിരുന്നെന്ന് പറയുന്നു. ട്രെയിൻ ആരിക്കാടി മുർത്തോട്ടിയിൽ എത്തിയപ്പോൾ സവാദ് ട്രെയിനിൽ നിന്നു തെറിച്ചുവീണു. ഇതു കണ്ട മറ്റു യാത്രക്കാർ ഉടൻ കുമ്പള പൊലീസിനേയും റെയിൽവെ …

ജപ്തി ചെയ്യാൻ ബാങ്ക് ജീവനക്കാർ വീട്ടിൽ; വീട് നഷ്ടപ്പെടുമെന്ന് ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമം നടന്നതോടെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം …

മാമി തിരോധാനം: കാണാതായ ഡ്രൈവര്‍ രജിത്തും ഭാര്യയും ഗുരുവായൂരില്‍

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവര്‍ രജിത്തിനെയും ഭാര്യയേയും ഗുരുവായൂരില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതലാണ് എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ കാണാതായത്. ഇരുവരെയും ഉടന്‍ കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുന്‍പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. 20 വര്‍ഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ …

ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാന്‍ മറന്നുപോയി; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ കളളന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍

മലപ്പുറം: ബൈക്ക് മോഷണം പോയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ക്ഷേത്ര മോഷണകേസില്‍ പിടിയിലായി. ഗുരുവായൂര്‍ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് മറന്നുവച്ചെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് കള്ളനെ പൊലീസ് തിരിച്ചറിഞ്ഞത്.കഴിഞ്ഞ 5 നാണ് കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവിന് 8,000 രൂപയാണ് ആകെ കിട്ടിയത്. ബൈക്കിലെത്തിയാണ് അരുണ്‍ മോഷണം നടത്തിയത്. പക്ഷേ, പണം കിട്ടിയ ആവേശത്തില്‍ ബൈക്ക് എടുക്കാന്‍ …

അലിഗഢ് മുസ്ലിം സര്‍വ്വകലാശാലക്കു ഇ-മെയില്‍ ബോംബ് ഭീഷണി; അതീവ ജാഗ്രത

ലക്‌നൗ: യു.പി.യിലെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല കാമ്പസ് ബോംബു വച്ചു തകര്‍ക്കുമെന്ന് ഇ-മെയില്‍ ഭീഷണി.ഭീഷണിയെത്തുടര്‍ന്നു പൊലീസും യൂണിവേഴ്‌സിറ്റി അധികൃതരും മൗലാന ആസാദ് ലൈബ്രറി ഉള്‍പ്പെടെ ജനത്തിരക്കേറിയ യൂണിവേഴ്‌സിറ്റി പരിസരങ്ങളില്‍ അതിശക്തമായ ജാഗ്രത പുലര്‍ത്തുകയാണ്.കാമ്പസിനുള്ളിലെയും കാമ്പസിനോടു ചേര്‍ന്നുമുള്ള സങ്കീര്‍ണ്ണ മേഖലകളിലെല്ലാം പൊലീസ് പരിശോധനയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നു പൊലീസ് സൂപ്രണ്ട് മൃഗങ്ക് ശേഖര്‍ പഥക് പറഞ്ഞു. ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശത്തില്‍ വന്‍ തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നു യൂണിവേഴ്‌സിറ്റി വക്താവ് അസിം സിദ്ദിഖി അറിയിച്ചു. പൊലീസും സൈബര്‍ ക്രൈംസെല്ലും മെയില്‍ …

12 കാരിക്കു നേരെ ലൈംഗികാതിക്രമം; 58 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: 12 കാരിയായ ദളിത് പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം കാട്ടിയ 58 കാരന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പൊന്നാട് സ്വദേശി സുഭാഷ് ചന്ദ്രബോസ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ അമര്‍ത്തി വേദനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 16 നാണ് സംഭവം. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയില്‍വച്ചാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. പിന്നീട് പൊലീസ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രു-16ന്

അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബുദാബി റോയല്‍ മെറീഡിയനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും സംബന്ധിക്കുന്ന പരിപാടി കേരള മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണദാസ്, ലുലു എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, …

‘അടിയന്തരമായി ഹര്‍ജി പരിഗണിക്കാന്‍ എന്ത് സാഹചര്യം? പൊതു ഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ?’ -ഹൈക്കോടതി, ചൊവ്വാഴ്ച വരെ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിയണം

കൊച്ചി: ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. …

സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തോട്ടില്‍ വീണു മരിച്ചു

പഴയങ്ങാടി: വയലിനരികിലൂടെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി തോട്ടിലേക്ക് വീണു മരിച്ചു. മാടായി ഗവ.ഗേള്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എന്‍.വി.ശ്രീനന്ദ(16)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 8.45 നായിരുന്നു ദാരുണസംഭവം. നടന്ന് പോകുന്നതിനിടയില്‍ വയലിനരികിലെ തോട്ടിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. സഹോദരനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളില്‍ പോകുമ്പോഴാണ് അപകടം. വീണ വിദ്യാര്‍ഥിനിയെ ഉടനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി.സാധിക്കാതെ വന്നതിനാല്‍ കുട്ടികള്‍ സമീപത്തെ വീട്ടുകാരുടെ സഹായം തേടി. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെങ്ങര നടക്കു …

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്

തിരുവനന്തപുരം:മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് തിരുവനന്തപുരം സി ജെ എം കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡി വൈ എഫിന്റെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് പി കെ ഫിറോസ്. അറസ്റ്റിലായ ഫിറോസിന് പിന്നീട് ജാമ്യം നല്‍കി. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം അനുവദിച്ചത്.ഈ വ്യവസ്ഥ ഫിറോസ് ലംഘിച്ചതായി പൊലീസ് …

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി 15ന്

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ അശോകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ജനുവരി 15ന് പ്രസ്താവിക്കും. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകന്‍, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി (ആറ്)കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2013 മെയ് 5നാണ് അശോകനെ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ശംഭു പലിശയ്ക്ക് പണം നല്‍കിയത് ചോദ്യം ചെയ്ത വിരോധത്തില്‍ അശോകനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നതെന്നു പറഞ്ഞ് പറ്റിച്ചു; ഗൃഹനാഥന്റെ പത്തരലക്ഷം രൂപ സ്വാഹ

കണ്ണൂര്‍: സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നുവെന്നു പറഞ്ഞ് പറ്റിച്ച് ഗൃഹനാഥന്റെ പത്തരലക്ഷം രൂപ തട്ടിയെടുത്തു. ആറളം, കോഴിയോട് സ്വദേശി വടക്കത്ത് അബിന്‍ ബിനോയിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരനായ അബിന്റെ പിതാവ് ബിനോയ് മാത്യൂസിന്റെ പണമാണ് നഷ്ടമായത്.ബിനോയ് മാത്യു ബംഗ്‌ളൂരുവില്‍ പെര്‍ഫ്യൂം കമ്പനി നടത്തി വരികയായിരുന്നു. കൊറോണ കാലത്തെ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപനം പൂട്ടി നാട്ടിലേക്ക് മടങ്ങി.2024 ഒക്‌ടോബര്‍ 21ന് സിബിഐ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് ഒരാള്‍ ബിനോയ് മാത്യുവിനെ ഫോണില്‍ വിളിച്ചു. കമ്പനി ഇന്‍കംടാക്‌സ് …

യുവതിയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍; അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ വിമുക്തഭടന്‍

കണ്ണൂര്‍: തമിഴ്‌നാട്, സ്വദേശിനിയെ കബളിപ്പിച്ച് 60,000 രൂപ കൈക്കലാക്കിയ കേസില്‍ വിമുക്ത ഭടന്‍ അറസ്റ്റില്‍. മയ്യില്‍, കയരളം, വേളം, ഊരടഹൗസില്‍ യു. കൃഷ്ണ (60)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തമിഴ്‌നാട്, വില്ലുപുരം സ്വദേശിനിയായ അമ്മക്കണ്ണി(40)ന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഡിസംബര്‍ 25ന് ആണ് കേസിനാസ്പദമായ സംഭവം. പുതിയ തെരുവിലാണ് പരാതിക്കാരി താമസം. കണ്ണൂര്‍ എസ്.ബി.ഐയുടെ മെയിന്‍ ബ്രാഞ്ചിനോട് ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍ നിന്നു പണം എടുക്കാനെത്തിയതായിരുന്നു അമ്മക്കണ്ണ്. …

ഗ്രാമനന്മ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകള്‍ | Kookkanam Rahman

വളരെ ചെറുപ്പം മുതലേ ഞാന്‍ തമ്പായി ഏട്ടിയെ കാണുന്നുണ്ട്. നടത്തത്തിന് വേഗത ഉണ്ട്. ഇരുകൈകളും വീശിയാണ് നടത്തം. പാര്‍ട്ടി ജാഥയില്‍ വളണ്ടിയര്‍മാര്‍ നടക്കുംപോലെ. എന്നും സാരിയും ബ്ലൗസുമാണ് വേഷം. കരിവെള്ളൂര്‍ നിടുവപ്പുറം എന്ന സ്ഥലത്തെ കൊച്ചു വീട്ടിലാണ് താമസം. ജനിച്ചന്നു തൊട്ടേ കമ്യൂണിസ്റ്റ്കാരിയാണ്. ഇന്ന് എഴുപത്തേഴിലെത്തിയിട്ടും അതിന് മാറ്റം വന്നിട്ടില്ല. അധികാര സ്ഥാനങ്ങളിലേക്കൊന്നും കയറിപ്പറ്റാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. അല്ലെങ്കില്‍ അവരെ പിടിച്ചുയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല.തുറന്നുള്ള വിമര്‍ശനങ്ങള്‍ ഇവരുടെ കൂടെപ്പിറപ്പാണ്. സത്യസന്ധതയെ മുറുകെ പിടിക്കുന്ന വ്യക്തിത്വമാണ്. ജനിച്ചു വീണ …

ടാറിങ് പ്രവര്‍ത്തി പാതി വഴിയില്‍ ഉപേക്ഷിച്ചു; കോയിത്തട്ട മയ്യങ്ങാനം കോളംകുളം റോഡ് തകര്‍ന്നു തന്നെ; കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ് നിവേദനം നല്‍കി

കാസര്‍കോട്: മലയോര മേഖലയായ പരപ്പയില്‍ നിന്നും എളുപ്പത്തില്‍ കരിന്തളം പഞ്ചായത്ത് കേന്ദ്രമായ കോയിത്തട്ടയിലേക്ക് എത്തിപ്പെടാന്‍ പറ്റുന്ന മയ്യങ്ങാനം കോളംകുളം റോഡിലെ ടാറിങ് പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചതായി ആരോപണം. ടാറിങ് പ്രവര്‍ത്തി കുമ്പളപ്പള്ളിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ് കരാറുകാര്‍. കോളംകുളം മുതല്‍ മയ്യങ്ങാനം വരെയുള്ള മൂന്നര കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പൊട്ടിത്തകര്‍ന്ന് കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് കടന്നു പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഉമിച്ചി, മയ്യങ്ങാനം, ചെമ്പേന, കാളാമൂല, ചിറ്റമൂല പുലയനടുക്കം, കാരകുന്ന് തുടങ്ങിയ ഒറ്റപെട്ട മേഖലകളിലെ സാധാരണക്കാരായ ജനങ്ങള്‍ കോയിത്തട്ടയിലെ പഞ്ചായത്ത് …

പരീക്ഷ മാറ്റിവെപ്പിക്കാന്‍ വ്യാജബോംബ് ഭീഷണി അയച്ചത് 23 സ്‌കൂളുകള്‍ക്ക്; പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. 6 തവണയാണ് പല സ്‌കൂളുകള്‍ക്കായി വിദ്യാര്‍ഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥി വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് സിറ്റി പൊലീസ് പറഞ്ഞു. അതേസമയം സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി ഭീഷണി സന്ദേശം അയയ്ക്കുകയും ചെയ്തിട്ടില്ല. 23 സ്‌കൂളുകളിലേക്ക് വരെ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. സംശയം തോന്നാതിരിക്കാനാണ് സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി സന്ദേശം അയയ്ക്കാതിരുന്നതെന്ന് …

സിപിഐ പ്രവര്‍ത്തകര്‍ മദ്യപിച്ച് നാലു കാലില്‍ വരരുത്: ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യപിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ വീട്ടില്‍ വച്ചാകണമെന്നും നാലു കാലില്‍ പരസ്യമായി വരരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തന രേഖയിലെ ഭേദഗതികളെ കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം. പാര്‍ട്ടിയുടെ അന്തസിനു കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറാനോ, പൊതു സ്ഥലങ്ങളില്‍ മദ്യപിക്കാനോ പാടില്ല. ഉത്തരവാദിത്വത്തോടെ പൊതുസമൂഹത്തില്‍ പെരുമാറേണ്ട ബാധ്യത ഓരോ സിപിഐ പ്രവര്‍ത്തകനുമുണ്ട്. അതു പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പൗരന്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍; പിടിയിലായത് മൂന്നു വര്‍ഷം മുമ്പ് നുഴഞ്ഞു കയറിയ ആള്‍

മംഗ്‌ളൂരു: മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഒളിച്ചു കഴിയുകയായിരുന്ന ബംഗ്ലാദേശി പൗരന്‍ അറസ്റ്റില്‍. അനാറുല്‍ ഷെയ്ഖ് (25) ആണ് മംഗ്‌ളൂരു, മുല്‍ക്കിയില്‍ അറസ്റ്റിലായത്. സംസ്ഥാന ആഭ്യന്തര സുരക്ഷാ വകുപ്പും മംഗ്‌ളൂരു പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനാറുല്‍ പിടിയിലായത്. നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഇന്ത്യ-ബംഗ്ലാ രാജ്യാന്തര അതിര്‍ത്തിയായ ലാല്‍ഗോള്‍ വഴി നുഴഞ്ഞു കയറിയ അനാറുല്‍ മുര്‍ഷിദാബാദിലാണ് ആദ്യം എത്തിയത്. അവിടെ നിന്നു കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ എത്തി സ്ഥിര താമസമാക്കുകയായിരുന്നു. ചില സൂചനകളെ …