അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബുദാബി റോയല്‍ മെറീഡിയനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും സംബന്ധിക്കുന്ന പരിപാടി കേരള മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണദാസ്, ലുലു എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, ഐഎംഎ പ്രവര്‍ത്തക സമിതി അംഗങ്ങളായ അനില്‍ സി ഇടിക്കുള, വിഷ്ണു, പി.എം അബ്ദുറഹ്‌മാന്‍, എന്‍.എ.എം ജാഫര്‍ ചടങ്ങില്‍ സംബന്ധിച്ചു.