തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ അശോകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ജനുവരി 15ന് പ്രസ്താവിക്കും. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകന്‍, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി (ആറ്)കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2013 മെയ് 5നാണ് അശോകനെ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ശംഭു പലിശയ്ക്ക് പണം നല്‍കിയത് ചോദ്യം ചെയ്ത വിരോധത്തില്‍ അശോകനെ കൊലപ്പെടുത്തിയെന്നാണ് കേസ്.