സിപിഐ പ്രവര്‍ത്തകര്‍ മദ്യപിച്ച് നാലു കാലില്‍ വരരുത്: ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യപിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ വീട്ടില്‍ വച്ചാകണമെന്നും നാലു കാലില്‍ പരസ്യമായി വരരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തന രേഖയിലെ ഭേദഗതികളെ കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം. പാര്‍ട്ടിയുടെ അന്തസിനു കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറാനോ, പൊതു സ്ഥലങ്ങളില്‍ മദ്യപിക്കാനോ പാടില്ല. ഉത്തരവാദിത്വത്തോടെ പൊതുസമൂഹത്തില്‍ പെരുമാറേണ്ട ബാധ്യത ഓരോ സിപിഐ പ്രവര്‍ത്തകനുമുണ്ട്. അതു പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page