മംഗ്‌ളൂരു: മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഒളിച്ചു കഴിയുകയായിരുന്ന ബംഗ്ലാദേശി പൗരന്‍ അറസ്റ്റില്‍. അനാറുല്‍ ഷെയ്ഖ് (25) ആണ് മംഗ്‌ളൂരു, മുല്‍ക്കിയില്‍ അറസ്റ്റിലായത്. സംസ്ഥാന ആഭ്യന്തര സുരക്ഷാ വകുപ്പും മംഗ്‌ളൂരു പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനാറുല്‍ പിടിയിലായത്. നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഇന്ത്യ-ബംഗ്ലാ രാജ്യാന്തര അതിര്‍ത്തിയായ ലാല്‍ഗോള്‍ വഴി നുഴഞ്ഞു കയറിയ അനാറുല്‍ മുര്‍ഷിദാബാദിലാണ് ആദ്യം എത്തിയത്. അവിടെ നിന്നു കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ എത്തി സ്ഥിര താമസമാക്കുകയായിരുന്നു. ചില സൂചനകളെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്.