കണ്ണൂര്‍: പാനൂര്‍ വളള്യായിയിലെ വിഷ്ണുപ്രിയ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സി.ഐ എം.പി ആസാദിനെ ജനുവരി ഒന്‍പതിന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതിയില്‍ വിസ്തരിക്കും. അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജ് എം.വി മൃദുല മുന്‍പാകെയാണ് വിചാരണനടത്തുക. കൊലനടന്ന് തൊണ്ണൂറ് ദിവസത്തിനുളളില്‍കുറ്റപത്രം സമര്‍പ്പിച്ചകേസില്‍ നിലവില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണുളളത്. പാനൂര്‍ വളള്യായി കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിനോദന്റെ മകള്‍ വിഷ്ണുപ്രിയയെന്ന ഇരുപത്തിമൂന്നു വയസുകാരിയാണ് വീട്ടിലെ കിടപ്പുമുറയില്‍ കൊല്ലപെട്ടത്. 2022- ഒക്‌ടോബര്‍ ഇരുപത്തിരണ്ടിനാണ് കേസിനാസ്പദമായ സംഭവം. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തായ മാനേന്തരിയിലെ എം. ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവദിവസം രാവിലെ വിഷ്ണുപ്രിയയും കുടുംബവും അടുത്തുളള തറവാട്ടുവീട്ടില്‍ പിതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയതായിരുന്നു. കുറച്ചുകഴിഞ്ഞു വിഷ്ണുപ്രിയ വസ്ത്രം മാറാനെന്ന് പറഞ്ഞുവീട്ടിലെത്തിയ ശേഷം മറ്റൊരു ആണ്‍സുഹൃത്തായിരുന്ന പൊന്നാനി പനമ്പാടിയിലെ വിപിന്‍രാജുമായി വീഡിയോകോള്‍ വഴി സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ ശ്യാംജിത്ത് വീട്ടില്‍ അതിക്രമിച്ചുകടന്ന് വിഷ്ണുപ്രിയയെ കഴുത്തറത്തുകൊന്നുവെന്നാണ് കേസ്.
