ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; സർക്കാർ ജീവനക്കാരനായ ഭർത്താവ് ഒളിവിൽ പോയി

ആലപ്പുഴ: നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ് മരിച്ചത്. ചേര്‍ത്തല പള്ളിപ്പുറത്ത് വച്ച്
ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. കുത്തിയ ശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. രാജേഷ് ജലഗതാഗത വകുപ്പ് ജീവനക്കാരനാണ്.മക്കൾ: രാജലക്ഷ്മി, രാഹുൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page