ഓര്‍ഡര്‍ ചെയ്ത ചില്ലി ചിക്കനില്‍ ചിക്കന്‍ പീസ് കുറഞ്ഞു; ചോദ്യം ചെയ്ത യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു

കാസര്‍കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഓര്‍ഡര്‍ ചെയ്ത ചില്ലി ചിക്കനില്‍ ചിക്കന്‍ കഷണം കുറഞ്ഞു. ചോദ്യം ചെയ്ത വിരോധത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ പുറത്തേക്ക് തള്ളി മര്‍ദ്ദിച്ചതായി പരാതി. ചീമേനി കാനത്തും പൊയിലില്‍ സ്വദേശി സി.വി.ശരത് ചന്ദ്രനാ(34)ണ് മര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ പതിനഞ്ചിന് ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലിനാണ് സംഭവം. ചീമേനിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവാവ്. കഴിക്കാന്‍ ഓര്‍ഡര്‍ നല്‍കിയ ചില്ലി ചിക്കനില്‍ ഇറച്ചി കഷണങ്ങള്‍ കുറഞ്ഞു പോയത് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ഹോട്ടലിലെ സുബൈര്‍, സിദ്ധിഖ് എന്നിവര്‍ ചേര്‍ന്ന് പുറത്തേക്ക് തള്ളി മര്‍ദ്ദിച്ചുവെന്നാണ് പരാതി. രണ്ടു പേര്‍ക്കുമെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page