Category: CRIME

തെരഞ്ഞടുപ്പ് മുന്നൊരുക്കം; എക്‌സൈസ് പണി തുടങ്ങി; വനത്തിനുള്ളില്‍ സൂക്ഷിച്ച 80 ലിറ്റര്‍ വാഷും ചാരായവും കണ്ടെത്തി

കാസര്‍കോട്: തെരഞ്ഞടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് അധികൃതര്‍ കര്‍ശന പരിശോധന ആരംഭിച്ചു. ബദിയടുക്ക എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും പെരിയടുക്ക വനത്തിന് സമീപം വെച്ച് 80 ലിറ്റര്‍

യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അവിവാഹിതയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കണ്ണിയിലെ പരേതരായ രഘുവീര്‍ ഷെട്ടിയുടെയും യമുനയുടെയും മകള്‍ രശ്മി ആര്‍ ഷെട്ടി(35) ആണ് മരിച്ചത്. സഹോദരന്‍ കാര്‍ത്തിക്കും രശ്മിയുമാണ് വീട്ടില്‍ താമസം. ചൊവ്വാഴ്ച

ശാന്തിപള്ളയിലെ കവര്‍ച്ചാ ദിവസം 200 മീറ്റര്‍ ദൂരയുള്ള മറ്റൊരു വീട്ടിലും കവര്‍ച്ചാ ശ്രമം; വീട്ടുകാരെ മര്‍ദ്ദിച്ച് നിലത്തിട്ട് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പള ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച നടന്ന ദിവസം സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ചാശ്രമം നടന്നു. 200 മീറ്റര്‍ അകലെയുള്ള വസന്തകുമാറിന്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയതെന്ന് വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തെരുവ്

പള്ളിക്കര പേരോലിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കഴിഞ്ഞമാസം നീലേശ്വരം പള്ളിക്കര പേരോലിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച ഒരു പ്രതി കൂടി അറസ്റ്റില്‍. മോഷണവുമായി ബന്ധപെട്ട അന്വേഷണത്തില്‍ പ്രതിയെ ഏറ്റുമാനൂര്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ

പ്ലസ്ടു പരീക്ഷയെഴുതാന്‍ പോയ 17 കാരിയെ കാണാതായി

കാസര്‍കോട്: പ്ലസ്ടു പരീക്ഷയെഴുതാന്‍ പോയ 17 കാരിയെ കാണാതായതായി പൊലീസില്‍ പരാതി. കുമ്പള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ കാണാതായത്. രാവിലെ അവസാന പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നു. പരീക്ഷ കഴിഞ്ഞ്

ഭാര്യവീട്ടിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെ പൊലീസ് മല്‍പ്പിടിത്തത്തിലൂടെ പിടികൂടി

ഭാര്യവീട്ടിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മാന്നാര്‍ കണ്ണംപ്പള്ളി വീട്ടില്‍ പ്രമോദിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. പിണങ്ങി കഴിയുകയായിരുന്ന ഇയാള്‍

പാണത്തൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പാണത്തൂരില്‍ ടിപ്പര്‍ ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പാണത്തൂര്‍ ബാപ്പുങ്കയത്ത് താമസിക്കുന്ന ടിപ്പര്‍ ഡ്രൈവര്‍ സന്തോഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്നു; പൊളിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി

കാസര്‍കോട്: നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു. ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍ ആസാദ് നഗറിലെ ഷുഹൈബ് (27) മീപ്പുഗിരി കാള്യങ്കോട്

ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടിലെ കവർച്ച; മോഷ്ടാക്കളുടെ വിരലടയാളങ്ങൾ ലഭിച്ചു

കാസർകോട്: കുമ്പള ശാന്തിപള്ളത്തെ പ്രവാസി സുബൈറിന്റെ വീട്ടിലെ കവർച്ചയിൽ പൊലീസ് അന്വേഷണം ഊർജിതം. പ്രതികളുടെതെന്നു സംശയിക്കുന്ന 20 ഓളം വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു. കുമ്പള ഇൻസ്പെക്ടർ ടി എം വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

നിയന്ത്രണം വിട്ട കാറിടിച്ച് ബസ് കാത്തുനിന്ന രണ്ടുപേര്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷവും മൂന്നുമാസവും കഠിന തടവും 51,000 രൂപ പിഴയും

കാസര്‍കോട്: പള്ളിക്കര ചേറ്റുകുണ്ടില്‍ നിയന്ത്രണം വിട്ട കാര്‍ ബസില്‍ കയറാന്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തിവച്ച കാര്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷവും മൂന്നുമാസവും കഠിന തടവും അമ്പത്തൊന്നായിരം രൂപ

You cannot copy content of this page