ചോക്ലേറ്റുമായി എത്തിയ ലോറി താളിപ്പടുപ്പില്‍ സര്‍വീസ് റോഡില്‍ കുടുങ്ങി; മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: ചോക്ലേറ്റുമായി എത്തിയ ലോറി ദേശീയപാതയിലെ സര്‍വീസ് റോഡില്‍ കുറുകെ കുടുങ്ങി; മുക്കാല്‍ മണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ ക്രെയിന്‍ എത്തിച്ച് ലോറി നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ന് കുമ്പള-കാസര്‍കോട് സര്‍വീസ് റോഡിലാണ് അപകടം. താളിപ്പടുപ്പിലെ ഷോപ്പിലേക്ക് മലപ്പുറത്ത് നിന്നും ചോക്ലേറ്റുമായി എത്തിയതായിരുന്നു ലോറി. ലോഡ് ഇറക്കിയശേഷം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് ലോറി സര്‍വീസ് റോഡിന് കുറുകെ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് താളിപ്പടുപ്പിനും മധൂര്‍ റോഡ് ജംഗ്ഷനും ഇടയില്‍ സര്‍വീസ് റോഡില്‍ മുക്കാല്‍ …

ഉദയഗിരിയില്‍ ഭാര്യയെയും മകളെയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ നരഹത്യാശ്രമത്തിനു കേസ്, പ്രതി പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: വിദ്യാനഗര്‍, ഉദയഗിരി ഗവ.എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെയും മകളെയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. ബേഡകം, കരിവേടകം സ്വദേശിനിയും എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ ബിന്ദു പി വര്‍ഗ്ഗീസി(48)ന്റെ പരാതി പ്രകാരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവിനെതിരെയാണ് കേസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പരാതിക്കാരിയെ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തലമുടിക്ക് പിടിച്ച് ആക്രമിക്കുകയും കഴുത്തു ഞെക്കുകയും ചെയ്തതായി കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത …

നഴ്സിന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് തട്ടിപ്പ്; വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി ജോബിനാണ് അറസ്റ്റിലായത്.പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്സായി ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയം ഉപയോഗിച്ചാണ് ഇയാൾ രോഗികളെ ചികിത്സിച്ചിരുന്നത്. ഇതിനായി വ്യാജരേഖ ചമച്ചതായും പൊലീസ് കണ്ടെത്തി. പരാതി ലഭിച്ചതോടെ അമ്പലവയൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടക വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

21മാസം പ്രായമുള്ള കുട്ടിയെ 9 മണിക്കൂര്‍ ചൂടുള്ള കാറിലിരുത്തി; കുട്ടി മരിച്ചു, പിതാവ് അറസ്റ്റില്‍

ലൂസിയാന: ഒമ്പതു മണിക്കൂറിലധികം ചൂടുള്ള കാറില്‍ ഇരുത്തിയ 21 മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. ഈ വര്‍ഷം ഇതുവരെ ഇത്തരത്തില്‍ യു.എസില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്.ലൂസിയാനയിലാണ് കുട്ടി കാറിനുള്ളില്‍ മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഹാമണ്ടിലെ ജോസഫ് ബോട്ട്മാനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. ബോട്ട്മാന്‍ തന്റെ മകളെ ഒരു കുടുംബാംഗത്തില്‍ നിന്നു തന്റെ വസതിയിലേക്കു കാറില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രക്കിടയില്‍ കുട്ടിയെ കാറിന്റെ സീറ്റില്‍ കെട്ടിയിട്ടു. ഞായറാഴ്ച ഉച്ചയോടെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ …

മഞ്ചേശ്വരം, മീഞ്ചയിലെ എംഡിഎംഎ വേട്ട; സാമ്പത്തിക ഇടപാട് നടത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്:മഞ്ചേശ്വരം മീഞ്ചയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍, പള്ളിക്കുന്ന്, അഴീക്കോട്, ചക്കരപ്പാറയിലെ ഹംസ മുസമ്മലി(22)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ രതീഷും സംഘവും അറസ്റ്റു ചെയ്തത്. മയക്കുമരുന്നു ഇടപാടിനു സാമ്പത്തിക സൗകര്യം ഏര്‍പ്പെടുത്തിയത് ഇപ്പോള്‍ അറസ്റ്റിലായ ഹംസ മുസമ്മില്‍ ആണെന്നു പൊലീസ് പറഞ്ഞു.2025 ഫെബ്രുവരി 27ന് ആണ് മീഞ്ച, കളവയലില്‍ വച്ച് സ്‌കൂട്ടറില്‍ കടത്തിയ എംഡിഎംഎ പിടികൂടിയത്. മിയാപ്പദവ്, മൂടംബയല്‍ …

അഹമ്മദാബാദ് വിമാനദുരന്തം: 110 പേര്‍ മരിച്ചു; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, യാത്രക്കാരില്‍ മലയാളിയും

അഹമ്മദാബാദ്: അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ വിമാനദുരന്തത്തില്‍ 110 പേര്‍ മരിച്ചു. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.230 യാത്രക്കാരും 12 ക്രൂ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 50ല്‍ അധികം പേര്‍ യു.കെ പൗരന്മാരാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവിവരമറിഞ്ഞ് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ അഹമ്മദാബാദിലേക്കു തിരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് …

10 ദിവസം മുമ്പു ജോലിക്കു പോയ മധ്യവയസ്‌കനെ കാണാതായതായി പരാതി

മഞ്ചേശ്വരം: പത്തുദിവസം മുമ്പു ജോലിക്കു പോയ മധ്യവയസ്‌കന്‍ തിരിച്ചെത്താത്തതില്‍ ഭാര്യയും മക്കളും വിഷമിക്കുന്നു. വിവരം പൊലീസിലറിയിക്കുകയും വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ അറിയിച്ചു.മഞ്ചേശ്വരം ഹൊസങ്കടി ബജ്ജയിലെ മുഹമ്മദി(55)നെയാണ് കാണാതായത്. നാട്ടില്‍ കൂലിപ്പണിയും കിണറു പണിയുമായിരുന്നു ജോലി. പതിവുപോലെ 10 ദിവസം മുമ്പു ജോലിക്കെന്നു പറഞ്ഞു പോയതാണെന്നു മകന്‍ അറിയിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാഞ്ഞു പൊലീസില്‍ പരാതിപ്പെട്ടു. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചു. ഇയാളെക്കുറിച്ചു ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ മഞ്ചേശ്വരം പൊലീസില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. …

അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും, തകര്‍ന്നത് എയര്‍ഇന്ത്യാ വിമാനം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ യാത്രാവിമാനം തകര്‍ന്നു വീണു. രണ്ടു മണിയോടടുപ്പിച്ചാണ് അപകടം. 230 യാത്രക്കാരും 12 വിമാന ജീവനക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തകര്‍ന്നു വീണ വിമാനത്തിനു തീപിടിക്കുകയും ചെയ്തു. പറന്നുയരുന്നതിനിടയില്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു അര്‍ധസൈനിക വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. രാവിലെ ഡല്‍ഹിയില്‍ നിന്നാണ് വിമാനം അഹമ്മദാബാദ് …

കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം. കാര്‍ യാത്രക്കാരായ മൂന്നു യുവാക്കള്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ ഭാസ്‌കര നഗറിലാണ് അപകടം. സീതാംഗോളി ഭാഗത്തു നിന്നു കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഭാസ്‌കര നഗറില്‍ എത്തിയപ്പോള്‍ റോഡില്‍ നിന്നു തെന്നിമാറി തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ശബ്ദം കേട്ടെത്തിയവര്‍ കാറിനകത്തുണ്ടായിരുന്നവരെ പുറത്തേക്കെത്തിച്ചു. ഭാസ്‌കര നഗറിലും സമീപത്തുമായി കെഎസ്ടിപി റോഡില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്.റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.

കാര്‍ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം; വൈദികനു ദാരുണാന്ത്യം

തളിപ്പറമ്പ്: കാര്‍ യാത്രക്കിടയില്‍ ഹൃദയാഘാതം; വൈദികന്‍ മരിച്ചു. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശി ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ (77) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ കാര്‍ത്തിക പുരം, ടിസിസി റോഡില്‍ എരുത്താമടയിലാണ് അപകടം. ഉദയഗിരിയിലുള്ള ബന്ധു വീട്ടില്‍ പോയ ശേഷം മടങ്ങുകയായിരുന്നു ഫാ. മൈക്കിള്‍. വെള്ളാട് സ്വദേശികളായ ബന്ധുക്കളും കാറിനകത്തുണ്ടായിരുന്നു. ഫാദര്‍ മൈക്കിളാണ് കാര്‍ ഓടിച്ചിരുന്നത്. എരുത്താമടയില്‍ എത്തിയപ്പോള്‍ ഫാദര്‍ കുഴഞ്ഞു വീഴുകയും കാര്‍ റോഡരുകിലെ സംരക്ഷണഭിത്തിയില്‍ കുറ്റിയിലടിച്ചു നില്‍ക്കുകയായിരുന്നു. അതിനാലാണ് വന്‍ അപകടം ഒഴിവായത്. കൂടെയുണ്ടായിരുന്നവര്‍ ഫാദര്‍ …

മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കൂക്കള്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബന്തടുക്ക, മായിലാംകോട്ട, കൂക്കള്‍ നാരായണന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: കോടോത്ത് തങ്കമണി (നിടുവോട്ട്). മക്കള്‍: ശ്രീന (ഖത്തര്‍), ഡോ. ശ്രുതി (ജില്ലാ ആയുര്‍വേദാശുപത്രി, പടന്നക്കാട്), ശ്രീനാഥ് (ഐ.ടി ബംഗ്‌ളൂരു). മരുമക്കള്‍: ശ്രീനിവാസന്‍ പരപ്പ (ഖത്തര്‍), അര്‍ജ്ജുന്‍ കാഞ്ഞങ്ങാട് (ഐ.ടി ബംഗ്‌ളൂരു), ശ്വേത (ഐ.ടി ബംഗ്‌ളൂരു). സഹോദരങ്ങള്‍: കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (കോപ്പാളംകയ), പരേതരായ കൂക്കള്‍ ജാനകിയമ്മ (കൂവാര), കൂക്കള്‍ രാഘവന്‍ നായര്‍ (കൊപ്പാളംകയ).

രോഗികളായ എസ്.സി കുടുംബത്തിന്റെ വീടു തകര്‍ന്നു; നാട്ടുകാര്‍ 15 ദിവസം മുമ്പു കിടപ്പുരോഗിയായ കുടുംബനാഥയെ മാറ്റിപ്പാര്‍പ്പിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി

കുമ്പള: തകര്‍ന്നു വീഴാറായ കെട്ടിടം കേടുപാടു തീര്‍ത്തു കൊടുക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ വീടു മഴക്കു തകര്‍ന്നതറിഞ്ഞു സ്ഥലം സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ മേലധികാരികള്‍ക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു.പണ്ടെങ്ങോ സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിനാണ് ഈ ദുര്‍ഗതിയെന്നു പറയുന്നു. പുത്തിഗെ 11ാം വാര്‍ഡിലെ എസ് സി കോളനിയിലെ കിടപ്പുരോഗിയായ കമല (60)യും അവരുടെ മകനും രോഗിയുമായ രമേശു (42)മാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ വിവരം അധികൃതരെ അറിയിച്ചു …

വനിതാപൊലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: പൊലീസുകാരന്‍ അറസ്റ്റില്‍, പിടികൂടിയ മൊബൈലില്‍ ഏഴ് മാസക്കാലമായി പകര്‍ത്തിയ ദൃശ്യങ്ങള്‍

ഇടുക്കി: വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി, വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ വൈശാഖ് ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്. ഒളിക്യാമറയില്‍ പകര്‍ത്തിയ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് വൈശാഖ് ഭീഷണിപ്പെടുത്തുന്നതായി വനിതാ പൊലീസുകാരി ഇടുക്കി വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈശാഖ് ചിത്രങ്ങള്‍ പകര്‍ത്തിയെന്നു കണ്ടെത്തിയാണ് അറസ്റ്റു ചെയ്തത്.

മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല; പുതിയ ഇന്‍സ്‌പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും

കുമ്പള: മയക്കുമരുന്നുകളും മദ്യവും ഒഴുകുമ്പോള്‍ അതു തടയാനും പിടികൂടാനുമുള്ള എക്‌സൈസ് സംവിധാനത്തിനു അതിര്‍ത്തി മേഖലയില്‍ ധാതുക്ഷയം ബാധിച്ചെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.അയല്‍ സംസ്ഥാനം വഴിയെത്തുന്ന രാസലഹരി പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും മദ്യവും ഒരു തടസ്സവുമില്ലാതെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുകയാണെന്നും ഇതു മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തിയാര്‍ജ്ജിക്കുന്ന പൊതുബോധത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണെന്നും പരാതിയുണ്ട്.സാധാരണ മഴക്കാലത്തോടനുബന്ധിച്ചാണ് മയക്കുമരുന്നു വ്യാപാരം ശക്തമാകുന്നത്. ഈ സമയം നോക്കിത്തന്നെ എക്‌സൈസ് കുമ്പള റേഞ്ച് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. ആറു മാസത്തോളം മുമ്പു ചുമതലയേറ്റിരുന്ന ഇന്‍സ്‌പെക്ടര്‍ സ്ഥലവും വഴികളുമൊക്കെ …

രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസ്; പ്രതി മരിച്ച നിലയില്‍, മരണപ്പെട്ടയാള്‍ ആദ്യ ഭാര്യ കൊല്ലപ്പെട്ട കേസിലും പ്രതി

തൃശൂര്‍: രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം, ചിങ്ങവനം സ്വദേശിയായ പ്രേംകുമാര്‍ ആണ് മരിച്ചത്. ഉത്തരാഖണ്ഡ് പൊലീസാണ് ഇക്കാര്യം പ്രേംകുമാറിന്റെ ബന്ധുക്കളെ അറിയിച്ചത്. കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ തൃശൂര്‍, പടിയൂരിലെ രേഖ (46)യെയും മാതാവ് മണി(74)യെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍.ഇരട്ടക്കൊലക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ലുക്ക്ഔട്ട് നോട്ടീസ് …

ടീപോയിയിലെ ഗ്ലാസ് പൊട്ടി തുടയിലേക്ക് തുളച്ചു കയറി അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം

കൊല്ലം: ടീപോയിയുടെ മുകള്‍ ഭാഗത്തെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. കുണ്ടറ, കുമ്പളത്തെ സുനീഷ്-റൂബി ദമ്പതികളുടെ മകന്‍ എയ്ദിന്‍ സുനീഷ് ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വാതില്‍ അകത്തു നിന്നും പൂട്ടി അമ്മ കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നു. ഈ സമയത്ത് വീട്ടിനകത്ത് എയ്ദിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ കുളിമുറിയിലേക്ക് പോയ സമയത്ത് മുകള്‍ ഭാഗത്ത് ഗ്ലാസുള്ള ടീപോയി നീക്കി അതിനു മുകളില്‍ കയറി വാതിലിന്റെ കുറ്റി തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നു സംശയിക്കുന്നു. …

ദേശീയപാത ഒന്നാം റീച്ച് നിര്‍മ്മാണം അവസാന ഘട്ടത്തിലായതോടെ റോഡ് മുറിച്ചു കടക്കാനുള്ള നിലവിലെ സംവിധാനം അടയുന്നു; പ്രതിഷേധം ഉയരുന്നു

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ദേശീയ പാതയിലേക്കെത്തുന്ന ഇരുവശത്തെയും വഴികള്‍ അടയുന്നു. ഇതു യാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാവുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനും കറന്തക്കാടിനുമിടക്കുള്ള തിരക്കേറിയ എ.ടി റോഡ് വഴി പുതിയ ബസ് സ്റ്റാന്റിലേക്കു പോകേണ്ടവര്‍ കറന്തക്കാട് പോയി അവിടെ നിന്നു പുതിയ ബസ് സ്റ്റാന്റിലേക്കു പോകണമെന്നാണ് പുതിയ പരിഷ്‌കാരമെന്നു പറയുന്നു. ഇതിന്റെ ഭാഗമായി എ.ടി റോഡില്‍ നിന്ന് ദേശീയ പാത ക്രോസ് ചെയ്യാനുണ്ടായിരുന്ന സൗകര്യം റോഡ് കരാരുകാര്‍ അടച്ചു. വിവരമറിഞ്ഞു കാസര്‍കോട് മുനിസിപ്പല്‍ …

ചന്തേരയില്‍ 14കാരിക്ക് നാലു വര്‍ഷമായി പീഡനം; ബന്ധുവായ 70കാരനടക്കം 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 14കാരിയെ നാലുവര്‍ഷക്കാലം പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതികളായ 70കാരനെയും 48 കാരനെയും അറസ്റ്റു ചെയ്തു. ഇരുവരും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്.കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തായത്. 2019 മുതല്‍ 2022 വരെ വിവിധ ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളില്‍ ഇരുവരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.