ചട്ടഞ്ചാല്‍, കുന്നാറയില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: ചട്ടഞ്ചാലില്‍ യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹൈലി(28)നെയാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. ചട്ടഞ്ചാല്‍, കുന്നാറയിലെ ജീലാനി സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തു നില്‍ക്കുകയായിരുന്ന അര്‍ഷാദി(27)നെയാണ് കാറില്‍ എത്തിയ നാലംഗസംഘം തട്ടികൊണ്ടുപോയത്. പിന്നീട് വയനാട്ടിലെത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് കേസ്.

16നും 17നും കാസര്‍കോട്ട് ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്ത് ഇന്നും മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് മഴക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിച്ചു. മഴ എല്ലാ ജില്ലകളിലും അനുഭവപ്പെടും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. 115.5 മില്ലീമീറ്റര്‍ വരെ മഴക്കു സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴയും ഉണ്ടായേക്കാം.അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിത്താമസിക്കണമെന്നു അധികൃതര്‍ മുന്നറിയിച്ചിട്ടുണ്ട്.16നും 17നും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും 17ന് ഓറഞ്ച് അലര്‍ട്ടാണ്. …

കുമ്പള ദേശീയ പാതയില്‍ വീണ്ടും അപകടം; കാര്‍ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് ഒരാളുടെ നില അതീവ ഗുരുതരം, മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള ദേശീയ പാതയില്‍ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാര്‍ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കണ്ണൂര്‍, ഇരിക്കൂര്‍ സ്വദേശികളായ അബ്ദുല്‍ നാസര്‍, നുസ്രത്ത്, അയൂബ്, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അബ്ദുല്‍ നാസറിനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് കുമ്പള ബദ്ര്‍ ജുമാമസ്ജിദിനു മുന്‍ വശത്താണ് അപകടം. …

ഗ്രാമപഞ്ചായത്ത് അംഗവും മാതാവും തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഒരു ഗ്രാമപഞ്ചായത്ത് അംഗവും മാതാവും തൂങ്ങി മരിച്ചു. വക്കം ഗ്രാമ പഞ്ചായത്തംഗത്തേയും മാതാവിനേയുമാണ് വീടിന് പിറകു വശത്തുള്ള ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വക്കം നെടിയവിള വീട്ടില്‍ വത്സല (71), മകനും പഞ്ചായത്തു മെമ്പറുമായ അരുണ്‍ (42) എന്നിവരാണ് മരിച്ചത്. അരുണ്‍ വക്കം ഗ്രാമ പഞ്ചായത്തിലെ 9-ാം വാര്‍ഡ് മെമ്പറാണ്.

മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ നേരറിയാൻ പൊലീസ്; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയാറാക്കി

കോഴിക്കോട്: കൂടരഞ്ഞിയിൽ 39 വർഷങ്ങൾക്ക് മുൻപ് കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ സത്യാവസ്ഥ കണ്ടെത്താൻ നിർണായക നീക്കവുമായി പൊലീസ്. മുഹമ്മദലി നൽകിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കി. രേഖാചിത്രത്തിനു മരിച്ചയാളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് മുഹമ്മദലി പറയുന്നത്. ഒപ്പം കൊല്ലപ്പെട്ടയാൾ ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ ഉടമയും രേഖാചിത്രത്തിനു മരിച്ചയാളുമായി സാമ്യമുണ്ടെന്ന് പൊലീസിനോട് വ്യക്തമാക്കി. 1986ൽ കോഴിക്കോട് കുടരഞ്ഞിയിലെ മിഷൻ ആശുപത്രിക്കു പിൻവശത്തെ തോട്ടിൽ 14 വയസ്സുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. തുടർന്ന് …

64 വിഭവങ്ങള്‍: ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

ആലപ്പുഴ: 64 വിഭവങ്ങള്‍; 80 നാള്‍ നീണ്ടു നില്‍ക്കുന്ന ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. നിലവിളക്കിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ., തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഭഗവാനെ സങ്കല്‍പ്പിച്ച് വിഭവങ്ങള്‍ വിളമ്പിയതോടെയാണ് വള്ളസദ്യയ്ക്ക് തുടക്കമായത്. ആറന്മുള ക്ഷേത്രത്തിന്റെ കൊടി മരത്തിനു മുന്നില്‍ ആനക്കൊട്ടിലില്‍ സ്ഥാപിച്ച നിലവിളക്കിലേക്ക് അഗ്നി പകര്‍ന്നു കൊണ്ട് വള്ളസദ്യ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം …

പാദപൂജ വിവാദം കൊഴുക്കുന്നു: സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍; ജനാധിപത്യ വിരുദ്ധമെന്ന് എംവി ഗോവിന്ദന്‍

കാസര്‍കോട്/ പാലക്കാട്: കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന ഗുരുപൂജ വിവാദം പുതിയ തലത്തിലേയ്ക്ക്. ഗുരുപൂജ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ളേക്കര്‍ ശക്തമായി രംഗത്ത്. പാദപൂജ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജ നടത്തുന്നത് ആദരവാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പാലക്കാട്ട് നടത്തുന്ന ബാലഗോകുലം 50-ാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരത്തെയും രീതികളെയും ചിലര്‍ എതിര്‍ക്കുന്നു. സംസ്‌കാരത്തെ മറന്നാല്‍ നമ്മളെത്തന്നെ മറന്നുപോകും- അദ്ദേഹം പറഞ്ഞു.ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലേയ്ക്ക് കേരളത്തെ കൊണ്ടുപോകാനുള്ള …

മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ താരം ഹൂസ്റ്റണിൽ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റണിലെ ഒരു പാർക്കിംഗ് ഗാരേജിലുണ്ടായ തർക്കത്തിനിടെ മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ കളിക്കാരൻ വെടിയേറ്റ് മരിച്ചു. ടൈലർ മാർട്ടിനെസ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കാൽഹൗണിലെ സൗത്ത് മക്ഗ്രിഗർ വേയിലുള്ള മാക് 4460 അപ്പാർട്ട്മെൻ്റിൽ വെച്ചാണ് മാർട്ടിനെസിന് നിരവധി തവണ വെടിയേറ്റത്. പോലീസ് 22 വയസ്സുകാരനായ ഐസക് റോബിൻസണെതിരെ കൊലപാതകക്കുറ്റം ചുമത്തി. മാർട്ടിനെസും റോബിൻസണും ഒരേ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്. മാർട്ടിനെസ് 2023-ൽ അവസാനമായി നാല് സീസണുകൾ ടെക്സസ് സതെൺ യൂണിവേഴ്സിറ്റി …

അമേരിക്കന്‍ ഹാസ്യനടി ഒ’ഡോണലിന്റെ യുഎസ് പൗരത്വം റദ്ദാക്കും: ഭീഷണിയുമായി ട്രംപ്

-പി പി ചെറിയാന്‍ വാഷിങ്ട്ടന്‍: കൊമേഡിയന്‍ റോസി ഒ’ഡോണലിന്റെ യുഎസ് പൗരത്വം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ഭീഷണിപ്പെടുത്തി. റോസി ഒ’ഡോണള്‍ ‘മനുഷ്യത്വത്തിന് ഭീഷണി’യാണെന്ന് ട്രമ്പ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.‘റോസി ഒ’ഡോണല്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍, അവരുടെ പൗരത്വം പിന്‍വലിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിക്കുന്നു. അവര്‍ മനുഷ്യരാശിക്ക് ഭീഷണിയാണ്, അവര്‍ക്ക് വേണമെങ്കില്‍ അവരുടെ അയര്‍ലന്‍ഡ് എന്ന അത്ഭുതകരമായ രാജ്യത്ത് തന്നെ തുടരട്ടെ. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!’ ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലില്‍ ഒരു …

വാൾമാർട്ട് 8.5 ലക്ഷം വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു; രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

-പി പി ചെറിയാൻ ന്യൂയോർക്ക്: ലിഡ് അപ്രതീക്ഷിതമായി തെറിച്ചുപോയതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് പരിക്കേറ്റതിനെതുടർന്നു വാൾമാർട്ട് 8.5 ലക്ഷം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു. പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. 2017 മുതൽ രാജ്യത്തുടനീളമുള്ള വാൾമാർട്ട് സ്റ്റോറുകളിൽ വിറ്റഴിച്ച “ഓസാർക്ക് ട്രെയിൽ 64 ഔൺസ് സ്റ്റെയിൻലെസ് സ്റ്റീൽ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തിരിച്ചുവിളിച്ച വാട്ടർ ബോട്ടിലുകൾ ഉപഭോക്താക്കൾ ഉടൻതന്നെ വാൾമാർട്ട് സ്റ്റോറിൽ എത്തിച്ചു പണം തിരികെ വാങ്ങാവുന്നതാണ്.

നടന്നുപോകുന്ന വിരോധം: യുവതിയെ തടഞ്ഞു നിര്‍ത്തി അക്രമിച്ചു; കൊല്ലുമെന്ന് ഭീഷണി, സ്ഥല ഉടമയായ യുവതിക്കെതിരെ കേസ്

കാസര്‍കോട്: ജോലിക്കു പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ സ്ഥലഉടമയായ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മടിക്കൈ, എരിക്കുളം, തീര്‍ത്ഥങ്കര കണ്ടത്തില്‍പുരയില്‍ ഹൗസില്‍ കെ പി ശ്രീജിത്തിന്റെ ഭാര്യ കെ സി രേഷ്മ (35)യാണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച രാവിലെ ജോലിക്കായി നടന്നുപോകുന്നതിനിടയില്‍ സജിത്തിന്റെ ഭാര്യ രേവതിയാണ് അക്രമിച്ചതെന്നു പരാതിപ്പെട്ടു. രേവതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടി രേഷ്മ നടന്നുപോകുന്ന വിരോധമാണ് അക്രമത്തിനു കാരണമെന്ന് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

ഫെന്റനൈല്‍ കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി മുന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം: ടെക്‌സസില്‍ യുവതി അറസ്റ്റില്‍

-പി പി ചെറിയാന്‍ പാര്‍ക്കര്‍ കൗണ്ടി, ടെക്‌സസ്: ഫെന്റനൈല്‍ കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ 63 കാരിയായ ടെക്‌സസ് യുവതിക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. പമേല ജീന്‍ സ്റ്റാന്‍ലി എന്ന യുവതിയെ വ്യാഴാഴ്ച പാര്‍ക്കര്‍ കൗണ്ടിയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.ചോക്ലേറ്റ് പെട്ടിയില്‍ ഫെന്റനൈല്‍ കുത്തിവെച്ച് മുന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാന്‍ലി ഒരു പരിചയക്കാരനോട് പറയുന്നത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. മറ്റൊരു സ്ത്രീയുമായി അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ …

നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു കവര്‍ന്നത് ഒന്നരലക്ഷം രൂപ; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജുവിനെ പിടികൂടുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 28,000 രൂപ മാത്രം, ബാക്കി പണം കൊണ്ടുപോയത് ആര്?

കാസര്‍കോട്: നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു ഒന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു എന്ന സജീവന്റെ ജീവിതം അപസര്‍പ്പക കഥപോലെയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മംഗ്‌ളൂരുവിലും ഇയാള്‍ക്കെതിരെ നിരവധി കവര്‍ച്ചാകേസുകളുണ്ട്. ഏറ്റവും ഒടുവില്‍ ആറുമാസം മുമ്പ് കാഞ്ഞങ്ങാട്ടാണ് മോഷണക്കേസില്‍ പ്രതിയായത്. മൊബൈല്‍ മോഷണമായിരുന്നു കുറ്റം. പ്രസ്തുത കേസില്‍ കാഞ്ഞങ്ങാട് ഡിവൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ജാമ്യവ്യവസ്ഥയുടെ …

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി സദാനന്ദനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. കണ്ണൂര്‍ സ്വദേശിയാണ് സദാനന്ദന്‍. മുപ്പത് വര്‍ഷം മുമ്പുണ്ടായ സിപിഎം ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. കൃത്രിമ കാലുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. 2016ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു. അന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകമാണ് സദാനന്ദന്‍ എന്നാണ് അന്നു പ്രധാനമന്ത്രി പറഞ്ഞത്. സദാനന്ദന്റെ …

മടിക്കൈയില്‍ 18കാരിയെ കാണാതായി

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മടിക്കൈയില്‍ 18കാരിയെ കാണാതായതായി പരാതി. കൂട്ടപ്പുന്ന, മൂലക്കെ വീട്ടില്‍ മീഖളി (18)നെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ മകള്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് എം.വി സരിത നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നീലമന മാധവന്‍ എമ്പ്രാന്തിരി അന്തരിച്ചു

കാസര്‍കോട്: വേലാശ്വരം ജി.യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പുല്ലൂര്‍, മധുരക്കാട്ടെ നീലമന മാധവന്‍ എമ്പ്രാന്തിരി (95) അന്തരിച്ചു. മക്കള്‍: എന്‍. മാധവന്‍ (മുന്‍ ഹെഡ്മാസ്റ്റര്‍, ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, അജാനൂര്‍), എന്‍. ഉണ്ണികൃഷ്ണന്‍ (മേല്‍ശാന്തി, അമ്പിലാടി), എന്‍. വാസുദേവന്‍. മരുമക്കള്‍: പി. വിജയ (മുന്‍ അധ്യാപിക ജി.യു.പി.എസ്,പുല്ലൂര്‍), എസ്.എം. സതി, എന്‍.എം. വിലാസിനി സഹോദരങ്ങള്‍: കുറ്റിക്കോല്‍ നീലമന ശങ്കരന്‍ എമ്പ്രാന്തിരി, മധുസൂദനന്‍ (മുന്‍ മാനേജര്‍ പെരിയ സഹകരണ ബാങ്ക്), സാവിത്രി അന്തര്‍ജനം, പരേതരായ എന്‍. നാരായണന്‍ എമ്പ്രാന്തിരി, …

നായ കുറുകെ ഓടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: നായ കുറുകെ ഓടിയതിനെ തുടര്‍ന്നു ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. പെര്‍ള, പഡ്രെ, ബെദിയാര്‍ ഹൗസിലെ ബി. പ്രവീണ (31)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനു മുന്‍വശത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ശനിയാഴ്ച രാത്രി ചെങ്കള ഇ.കെ നായനാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംസ്‌കാരം ഞായറാഴ്ച ബെദിയാറിലെ വീട്ടുവളപ്പില്‍ നടക്കും. പ്രവീണയുടെ അപകട …

പീഡനത്തിനിരയായ നൂറോളം യുവതികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; അസ്ഥികൂടവുമായി കോടതിയിൽ ഹാജരായി ശുചീകരണ തൊഴിലാളി

മംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇയാൾ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ എത്തിയത്. അഭിഭാഷകർക്കൊപ്പമെത്തിയ ഇയാൾ മുഖം മറച്ചിരുന്നു. താൻ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും കോടതിയിൽ സമർപ്പിച്ചു.നേരത്തേ ഇയാൾ കോടതിയിലെത്തി മൊഴി നൽകാതെ നിയമ നടപടികൾ ആരംഭിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു. പിന്നാലെ നേരിട്ടു ഹാജരായ ഇയാൾ വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം …