കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്; കുണ്ടംകുഴിയില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, പിലിക്കോട്ട് കെ എസ് യു പ്രവര്‍ത്തകനു മര്‍ദ്ദനം, കേസ്
കാസര്‍കോട്: കെ എസ് യുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന വിദ്യാഭ്യാസ ബന്ദിനിടയില്‍ കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉണ്ടായ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കെ എസ് യു പ്രവര്‍ത്തകന്‍ മരുതടുക്കത്തെ മുഹമ്മദ് ഷാഹിദി (17)ന്റെ പരാതി പ്രകാരം എസ് എഫ് ഐ പ്രവര്‍ത്തകരായ അഭിഷേക്, ശിവസൂര്യ, ഗൗതം, ശ്രീവിനായക്, അമല്‍, നീരജ് എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ണിനു മുകളില്‍ മുറിവേറ്റ …