ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു; ഭാര്യയ്ക്കും പരിക്ക്

കണ്ണൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു. കണ്ണൂര്‍, പുതിയതെരു, മണ്ഡപത്തിനു സമീപത്തു ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ പാലക്കുളങ്ങര, അമ്പലം-ഭ്രാന്തന്‍കുന്ന് കള്ളുഷാപ്പ് റോഡിലെ പ്രദീപന്‍ (56) ആണ് മരിച്ചത്. അപകട സമയത്ത് ഭാര്യ പാര്‍വ്വതി, മകന്‍ അരുണ്‍ കുമാറും ഓട്ടോയിലുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് ഓട്ടോ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപത്തു നിര്‍ത്തിയിട്ടു തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു പ്രദീപനും കുടുംബവും. ചൊവ്വാഴ്ച രാവിലെ …

ബന്തടുക്ക, ഏണിയാടി സ്വദേശി സൗദിയില്‍ വെടിയേറ്റു മരിച്ച കേസ്; രണ്ടു പേര്‍ പിടിയില്‍

റിയാദ്: കാസര്‍കോട്, ബന്തടുക്ക, ഏണിയാടി സ്വദേശി സൗദിയില്‍ വെടിയേറ്റു മരിച്ച കേസില്‍ രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായതായി സൂചന. സ്വദേശികളായ രണ്ടു പേരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരെയും ചോദ്യം ചെയ്തു വരുന്നു.ഏണിയാടിയിലെ മുഹമ്മദ്-മറിയമ്മ ദമ്പതികളുടെ മകന്‍ എഎം ബഷീര്‍ (42)ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വാഹനത്തിലെത്തിയ അക്രമികള്‍ ബഷീറിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. മൃതദേഹം ബീഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ …

എംഡിഎംഎയും വടിവാളുമായി സ്ത്രീ അറസ്റ്റില്‍

കണ്ണൂര്‍: എംഡിഎംഎയും വടിവാളുമായി സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, മണല്‍ ഹംദാന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ സി. സീനത്തി(48)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നിര്‍ദ്ദേശ പ്രകാരം എസിഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. 1.40 ഗ്രാം എംഡിഎംഎയും വടിവാളും സീനത്തില്‍ നിന്നു പിടികൂടിയതായി പൊലീസ് പറഞ്ഞു.കാപ്പ കേസില്‍ ഉള്‍പ്പെടെ പിടികിട്ടാപ്പുള്ളിയായ പട്ടറത്തു റഹീമും കൂട്ടാളികളും സീനത്ത് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരമറിഞ്ഞാണ് പൊലീസ് എത്തിയത്. പരിശോധനയില്‍ മയക്കുമരുന്നും മാരകായുധവും കണ്ടെടുത്തു.സീനത്തിന്റെ അറസ്റ്റ് …

ഓടെടുത്ത് അകത്തു കടന്ന മോഷ്ടാവ് വൃദ്ധ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു സ്വര്‍ണ്ണം കവര്‍ന്നു; സംഭവം ബേഡകം, കൊളത്തൂരില്‍

കാസര്‍കോട്: വൃദ്ധ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു അരപ്പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, നാര്‍ക്കോട്ടെ സരോജിനി (62)യുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്. വീടിനു സമീപത്തു വച്ചിരുന്ന ഏണി ഉപയോഗിച്ചു വീടിന്റെ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിലുണ്ടായിരുന്ന ഒന്നരപ്പവന്‍ തൂക്കമുള്ള പൊട്ടിയ സ്വര്‍ണ്ണവളയില്‍ നിന്നു അരപ്പവന്‍ ആണ് മോഷ്ടാവ് കൈക്കലാക്കിയത്. ഒരു പവന്‍ തൂക്കമുള്ള ഭാഗം താഴെ വീണ നിലയില്‍ കാണപ്പെട്ടു. തുണിത്തരങ്ങളും വാരിവലിച്ചിട്ട …

പോക്‌സോ കേസ് പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി; വിവാദമായപ്പോള്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി വിദ്യാഭ്യാസ ഉപഡയറക്ടറോട് നിര്‍ദ്ദേശം നല്‍കിയത്.തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം നായരെ മുഖ്യാതിഥിയാക്കിയത്. അധികൃതര്‍ ക്ഷണിച്ചതു പ്രകാരമാണ് പങ്കെടുത്തതെന്നാണ് പോക്‌സോ കേസില്‍ പ്രതിയായ മുകേഷ് എം നായരുടെ നിലപാട്.കോവളത്ത് റീല്‍സ് ചിത്രീകരണത്തിനിടയില്‍ പ്രായ പൂര്‍ത്തിയാകാത്ത …

കാനറാ ബാങ്കില്‍ നിന്നു 52 കോടി രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു

ബംഗ്‌ളൂരു: കനറാ ബാങ്ക് ശാഖയില്‍ നിന്നു 52 കോടി രൂപ വില മതിക്കുന്ന 58.975 കിലോ സ്വര്‍ണ്ണവും 5.2 ലക്ഷം രൂപയും കൊള്ളയടിച്ചു. കനറാ ബാങ്കിന്റെ വിജയപുര, മനാഗുളി ശാഖയിലാണ് കൊള്ള നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കു കൊള്ളയാണ് മനാഗുളിയില്‍ നടന്നത്. മെയ് 23നും ജൂണ്‍ ഒന്നിനും ഇടയിലാണ് കൊള്ള നടന്നതെന്നു സംശയിക്കുന്നു. ബാങ്കിന്റെ കള്ളത്താക്കോല്‍ കൈക്കലാക്കിയ സംഘം സിസിടിവി ക്യാമറകള്‍ ഓഫാക്കി വിവിധ ദിവസങ്ങളിലാണ് കൊള്ള നടത്തിയതെന്നും സംശയിക്കുന്നു. കൊള്ളക്കാരെ കണ്ടെത്താന്‍ പൊലീസ് എട്ടു …

സ്‌കൂട്ടർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട് ഭക്ഷണം കഴിക്കാൻ കയറി; തിരിച്ചെത്തിയപ്പോൾ സ്‌കൂട്ടർ കാണാനില്ല, സംഭവം പട്ടാപ്പകൽ ഹൊസങ്കടി ടൗണിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ടൗണിൽ പട്ടാപ്പകൽ സ്‌കൂട്ടർ മോഷണം പോയി. കൊടലമുഗറു, ആനക്കല്ല് ഹൗസിലെ മുഹമ്മദി(57)ന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് മോഷണം പോയത്. ജൂൺ ഒന്നിനു ഉച്ച കഴിഞ്ഞ് 2.30നാണ് സംഭവം. കർണ്ണാടക രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടർ ഹൊസങ്കടിയിലെ സംഘം ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു മുഹമ്മദ്. 15 മിനിറ്റിനകം തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടർ മോഷണം പോയ കാര്യം അറിഞ്ഞതെന്നു മുഹമ്മദ് മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഷേണിയില്‍ നിന്നു കാണാതായ യുവതിയെയും മക്കളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി; കര്‍ണ്ണാടകയില്‍ ഉള്ളതായി സൂചന

കാസര്‍കോട്: ഷേണി, പട്‌ളത്തലയില്‍ നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിത്രകല (37)യെയും പതിനാല്, മൂന്ന് വയസ്സുള്ള രണ്ടു മക്കളെയുമാണ് മെയ് 31 മുതല്‍ കാണാതായത്. ഉച്ചക്ക് 11.15 മണിയോടെ പെര്‍ളയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.യുവതിയും മക്കളും കര്‍ണ്ണാടകയില്‍ ഉള്ളതായാണ് പൊലീസിനു ലഭിച്ച സൂചന. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണ്ണാടകയിലേക്കും വ്യാപിപ്പിച്ചു.

ഹേരൂരിലെ കോഴിയങ്ക കേന്ദ്രത്തില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്; 4 കോഴികളുമായി 5 പേര്‍ പിടിയില്‍

കാസര്‍കോട്: ഹേരൂര്‍, ചോക്കെക്കുന്നിലെ കോഴിയങ്കകേന്ദ്രത്തില്‍ കുമ്പള പൊലീസിന്റെ മിന്നല്‍ റെയ്ഡ്. നാലു അങ്കക്കോഴികളുമായി അഞ്ചു പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷ്, പൊലീസുകാരായ ചന്ദ്രന്‍, മനു, അജീഷ് എന്നിവര്‍ കോഴിയങ്കം നടക്കുന്ന കേന്ദ്രം വളഞ്ഞത്. ഹേരൂരിലെ രവി ഷെട്ടി (48), മധൂര്‍, മുട്ടത്തൊടിയിലെ കരുണാകരന്‍ (43), കയ്യാറിലെ റെയ്മണ്ട് ഡിസൂസ (60), ഹേരൂരിലെ ഐത്തപ്പ പൂജാരി (62), ബാലകൃഷ്ണ ഷെട്ടി (58)എന്നിവരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്നു 6400 …

ഉപ്പളയില്‍ നിര്‍മ്മാണ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു; അപകടം ജോലിക്ക് പോകുന്നതിനിടയില്‍

കാസര്‍കോട്: ജോലിക്കു പോകാനായി താമസസ്ഥലത്തു നിന്നും ഇറങ്ങിയ നിര്‍മ്മാണ തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള, കോടിബയലിലെ പരേതനായ സോമയുടെ മകന്‍ സതീശന്‍ എന്ന ശശി (48)യാണ് മരിച്ചത്. ഉപ്പള, ഹനുമാന്‍ നഗറിലെ വാടകവീട്ടിലാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ജോലിക്കു പോകാനായി ഇറങ്ങിയ സതീശനെ വാടക വീട്ടില്‍ നിന്നു നൂറു മീറ്റര്‍ അകലെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. പാളം മുറിച്ചു കടക്കുന്നതിനിടയില്‍ മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് …

പ്ലസ്‌വണ്‍ പരീക്ഷാ ഫലം പുറത്തു വന്നതിനു പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മന്‍മിത (17)യാണ് മരിച്ചത്. ഗാഡിഗുഡ്ഡ, മൊട്ടക്കുഞ്ചയിലെ ശാന്തപ്പ പൂജാരിയുടെ മകളാണ്. സ്‌കൂളില്‍ പോയ സഹോദരന്‍ ധനുഷ് തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മന്‍മിതയെ അടുക്കളയില്‍ അട്ടത്തില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. …

മൊഗ്രാലിലെ അബ്ദുല്‍ ഖാദര്‍ ഷിറിയ അന്തരിച്ചു

ഷിറിയ: ഷിറിയ ബത്തേരി സീനത്ത് മന്‍സില്‍ പരേതനായ മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന്‍ അബ്ദുല്‍ ഖാദര്‍(65) അന്തരിച്ചു. പഴയകാല പ്രവാസിയായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍ സീനത്ത്, മുംതാസ്, യാസീന്‍, മുക്താര്‍, ഇഷാന.മരുമക്കള്‍: അബ്ദുല്‍ റഷീദ് ആരിക്കാടി, അബ്ദുള്‍ റൗഫ് പള്ളിക്കര. സഹോദരങ്ങള്‍: അന്തുഞ്ഞി, മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, അറബി, സൈനുദ്ദീന്‍, ഖദീജ.ഖബറടക്കം ഷിറിയ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

പെരിയ സ്വദേശിയായ യുവാവ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മരിച്ചു

കാസര്‍കോട്: പെരിയ സ്വദേശിയായ യുവാവ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പെരിയ, പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ ഷിനോജ് (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്.കണ്ണൂര്‍, എളയാവൂര്‍ വൈദ്യര്‍ പീടികയിലെ ഒരു ബാര്‍ ഹോട്ടല്‍ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയിലാണ് ഷിനോജിനെ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന സഹജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയാണ് മരണം …

കുമ്പളയിലെ നിരീക്ഷണ ക്യാമറ മിഴി തുറന്നു; നോട്ടീസ് ലഭിച്ചവര്‍ ഞെട്ടി, അടക്കേണ്ടത് ലക്ഷം രൂപ വരെ, പ്രതിഷേധം വ്യാപകം

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ കുമ്പള ടൗണിനു സമീപത്തു സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ മിഴി തുറന്നു. ഇതോടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനു നോട്ടീസു ലഭിച്ചവര്‍ ഞെട്ടിപ്പോയി; പിഴ തുകയായി അടക്കേണ്ടത് ലക്ഷങ്ങള്‍.2023ല്‍ ആണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ നിയമലംഘകര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നില്ല. ഏതാനും ദിവസം മുമ്പ് സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ ക്യാമറ സ്ഥാപിച്ചതു മുതലുള്ള നിയമ ലംഘനങ്ങള്‍ക്കാണ് ആര്‍ടിഒ നോട്ടീസ് അയച്ചു തുടങ്ങിയത്. നോട്ടീസ് ലഭിച്ചതോടെ പലരും ഞെട്ടിപ്പോയതായി പറയുന്നു.കുമ്പളയിലെ വ്യാപാരിയും ഉപ്പള …

മാതാവിനു കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്തിയ മകള്‍ ശ്വാസതടസ്സം മൂലം മരിച്ചു

കാസര്‍കോട്: ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ മാതാവിനു കൂട്ടിരിക്കാന്‍ എത്തിയ മകള്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് മരിച്ചു. ചെറുവത്തൂര്‍, ബസ് സ്റ്റാന്റിനു സമീപത്തു മില്‍മ ഷോപ്പ് നടത്തുന്ന ഞാണങ്കൈയിലെ ശശികുമാറിന്റെ മകള്‍ എസ് അനിത (48)യാണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസ്സത്തെ തുടര്‍ന്ന് മാതാവ് കല്യാണി ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ പരിചരിക്കാന്‍ കൂടെ നിന്നിരുന്ന അനിതക്ക് ചുമ അനുഭവപ്പെടുകയായിരുന്നു. ഇതിനിടയില്‍ പുറം വേദന അനുഭവപ്പെടുകയും ശ്വാസം കിട്ടാതെ മരണപ്പെടുകയുമായിരുന്നുവെന്നു …

കരിന്തളത്ത് യുവാവ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം, പെരിയങ്ങാനം, കുറിഞ്ചേരിയിലെ മൈലക്കല്‍ ബേബിയുടെ മകന്‍ ജോസഫ് (31) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം അടുക്കളയില്‍ കാണപ്പെട്ടത്. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്ന ജോസഫ് ആറു മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതിനു ശേഷം ജോലിക്കു പോയിരുന്നില്ല. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല.

യഥാ കാമ വധ്യര്‍!

നാരായണന്‍ പേരിയ വളര്‍ത്തു നായയുടെ കഴുത്തില്‍ കയര്‍ കുരുക്കിട്ട് ബൈക്കിനു പിന്നില്‍ കെട്ടി ഓടിച്ചു പോയി, ഉഡുപ്പി പഡുബിദ്രി സ്വദേശി സുബ്രഹ്‌മണ്യ. തന്റെ പരാക്രമം എല്ലാവരും കാണട്ടെ, ആസ്വദിക്കട്ടെ എന്ന് വെച്ച് (അതിനുള്ള ഉപകരണമാണല്ലോ സാമൂഹിക മാധ്യമം, വീഡിയോ ഇത്യാദി സാങ്കേതിക വിദ്യകള്‍) ചിത്രീകരിച്ച് പങ്കിട്ടു. ഒട്ടേറെ പേര്‍ കണ്ടു, നായയെ ടാറിട്ട റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും കയര്‍ പൊട്ടി അത് റോഡില്‍ വീഴുന്നതും. ഒരു പക്ഷേ, പിന്നാലെ വന്ന വാഹനത്തിന്റെ ടയര്‍ അതിന് മുകളിലൂടെ കയറി അത് …

ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: മേല്‍പ്പറമ്പ്, ചെമ്പരിക്കയില്‍ തെങ്ങ് പൊട്ടി വീണു നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്നു റോഡിലേക്ക് വീണു. അപകട സമയത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കാലിനു ഗുരുതരമായി പരിക്കേറ്റു. അതിനിടെ അതുവഴി കടന്നുവന്ന ഓട്ടോ നിയന്ത്രണം തെറ്റി റോഡരുകിലെ മതിലില്‍ ഇടിച്ചു. തിങ്കളാഴ്ച രാവിലെ ആറരമണിയോടെയാണ് ചെമ്പിരിക്ക സ്‌കൂള്‍ റോഡില്‍ അപകടം ഉണ്ടായത്. തെങ്ങ് പൊട്ടി വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. കുട്ടികളെ മദ്രസയിലാക്കി തിരികെ വീട്ടിലേക്കു പോവുകയായിരുന്ന ചെമ്പിരിക്കയിലെ മുഹമ്മദ് കുഞ്ഞി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കാലിനു ഗുരുതരമായി പരിക്കേറ്റ …