ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: മേല്‍പ്പറമ്പ്, ചെമ്പരിക്കയില്‍ തെങ്ങ് പൊട്ടി വീണു നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്നു റോഡിലേക്ക് വീണു. അപകട സമയത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കാലിനു ഗുരുതരമായി പരിക്കേറ്റു. അതിനിടെ അതുവഴി കടന്നുവന്ന ഓട്ടോ നിയന്ത്രണം തെറ്റി റോഡരുകിലെ മതിലില്‍ ഇടിച്ചു.


തിങ്കളാഴ്ച രാവിലെ ആറരമണിയോടെയാണ് ചെമ്പിരിക്ക സ്‌കൂള്‍ റോഡില്‍ അപകടം ഉണ്ടായത്. തെങ്ങ് പൊട്ടി വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. കുട്ടികളെ മദ്രസയിലാക്കി തിരികെ വീട്ടിലേക്കു പോവുകയായിരുന്ന ചെമ്പിരിക്കയിലെ മുഹമ്മദ് കുഞ്ഞി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കാലിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് സ്‌കൂള്‍ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് റോഡരുകിലെ മതിലിടിച്ച് ഡ്രൈവര്‍ റഹ്‌മത്തുള്ളക്ക് നിസാരമായി പരിക്കേറ്റു. മദ്രസ വിടുന്ന സമയത്താണ് അപകടം നടന്നിരുന്നതെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്നു പൊതുപ്രവര്‍ത്തകന്‍ സാലി കീഴൂര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page