പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മുല്ലച്ചേരിയിലെ കെഎ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് (53) അന്തരിച്ചു. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ റിയാസ് ഷാര്‍ജയില്‍ ഗള്‍ഫ് ടുഡേ പത്രത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു. ചെര്‍ക്കളം പൊടിപ്പളളം ബിലാല്‍ മസ്ജിദിന് സമീപം ബംബ്രാണി നഗറിലാണ് താമസം. മാതാവ്: മൈമൂന. ഭാര്യ: ഷഹനാസ്. മകള്‍: നേഹഗമല്‍. സഹോദരി: ആയിഷത്ത് ഷാലിന.

കോല്‍ക്കളി ആചാര്യന്‍ സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു

കാസര്‍കോട്: കോല്‍ക്കളി ആചാര്യനും നാടക നടനും കളംപാട്ട് കലാകാരനും കോല്‍ക്കളി അക്കാദമി അംഗവുമായിരുന്ന സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി കൊടക്കാട് ആനിക്കാടിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അരനൂറ്റാണ്ടായി കോല്‍ക്കളി കലാരംഗത്ത് നിറഞ്ഞുനിന്നിരുന്നു. ഈ മേഖലയില്‍ നിരവധി ശിഷ്യസമ്പത്തുണ്ടായിരുന്നു. കോല്‍ക്കളിയില്‍ സ്വാതന്ത്ര്യ സമര സേനാനി ടിവി ശങ്കരന്‍ മാസ്റ്റര്‍, ഇ രാമന്‍ എന്നിവരുടെ ശിഷ്യനായിരുന്നു. സിവിക് കൊടക്കാട് പുരസ്‌കാരം നേടിയിരുന്നു. അയ്യപ്പഭക്തരുടെ ഗുരുസ്വാമിയായിരുന്നു.ആനിക്കാടി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടന്നു. …

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം, വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണമെന്ന് എംഎ ബേബി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ലേഖനവും ചര്‍ച്ചയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് എംഎ ബേബി. വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറയുന്നു. ഒരു പരിധിവരെ അഭിമാനകരമായ അംഗബലമുണ്ടായിരുന്നിടത്തുനിന്നാണ് നിരാശ …

റിട്ട.റെയില്‍വെ സീനിയര്‍ ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ചെന്നൈ റെയില്‍വെ സീനിയര്‍ റിട്ട. ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ കെ.വി. തമ്പാന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ തെരു സ്വദേശിയാണ്. ഭാര്യ: സരള. മക്കള്‍: ജ്യോഷിത്ത്, മനീഷ്.

മുഖ്യമന്ത്രി പിണറായി വിജയനെ എന്തിനു ഭയക്കണം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുണ്യമന്ത്രി പിണറായി വിജയനെയോ മറ്റാരെയെങ്കിലുമോ പ്രത്യേകമായി ഭയക്കേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ യാതൊരു തരത്തിലുമുള്ള ഭയമില്ല-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്തു ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോള്‍ പറഞ്ഞതാണോ? മുഖ്യമന്ത്രിയുടെ ശൈലി മാറ്റം സംബന്ധിച്ച ചര്‍ച്ച മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തവരാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡണ്ടും. അതു കൊണ്ടാണ് ഇരുവരും എന്തിനും ചീത്ത പറയുന്നത്-അദ്ദേഹം പറഞ്ഞു.

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബണ്ട് വാള്‍ ബഞ്ചനപദാവ് ശിവാജിനഗര സ്വദേശി നയന്‍ കുമാര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫരങ്കിപ്പേട്ടയ്ക്ക് സമീപം മാരിപള്ളയില്‍ വച്ചാണ് അപകടം. കടേഗോളിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നയന്‍ കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്തുടര്‍ന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നയന്‍സിന് മാതാപിതാക്കളും ഒരു ജ്യേഷ്ഠനും ഉണ്ട്. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

വീട്ടില്‍ അതിക്രമിച്ചു കയറി 16 കാരിയെ ബിയര്‍ കുടിപ്പിച്ചു; ശേഷം ബലാത്സംഗം ചെയ്തു മുങ്ങിയ യുവാവ് പിടിയില്‍

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേരാവൂര്‍ കണിച്ചാര്‍, മലയമ്പാടി, ചിന്നത്തു ഹൗസിലെ ലിയോ പി സന്തോഷി(21)നെയാണ് കേളകം എസ്.ഐ പി.വി ശ്രീനേഷ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ ലിയോ സന്തോഷ്.ജൂണ്‍ നാലിന് കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് …

ഭര്‍ത്താവ് ജോലിക്കു പോയ നേരത്ത് കാമുകന്‍ യുവതിയെ കാണാനെത്തി; ഒടുവില്‍ സംഭവിച്ചത്

ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച കേസില്‍ ഭാര്യയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സ്വദേശികളായ പൂജ, കാമുകന്‍ പ്രഹ്ലാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ജുലായ് ഒന്നിന് രാത്രിയിലാണ് മഹേഷിനെ ഭാര്യ പൂജയും കാമുകനായ പ്രഹ്ലാദനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് മഹേഷിനൊപ്പം പൂജയും നോയിഡയിലേയ്ക്ക് പോയി. പൂജയും …

ടിപ്പറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം; നാലുമാസം അബോധാവസ്ഥയില്‍ കഴിഞ്ഞ വയോധികന്‍ മരിച്ചു

കാസര്‍കോട്: വാഹനാപകടത്തെ തുടര്‍ന്ന് നാലുമാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. വെസ്റ്റ് എളേരി, പുന്നക്കുന്ന്, ചോനാട്ടെ പരേതനായ കൈക്കളന്റെ മകന്‍ സി കെ രാജന്‍(61) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രാജന്റെ ജീവിതം തകര്‍ത്ത വാഹനാപകടം ഉണ്ടായത്. രാജന്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ, ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം ഉണ്ടായത്.

രേഖയുടെ ജീവിതം ഇനി സുജേഷിന്റെ കണ്ണുകളിലൂടെ; കാഴ്ച ശക്തിയില്ലാത്ത യുവതിക്ക് പുതുജീവിതം

കാസര്‍കോട്: രേഖയ്ക്ക് ഇനി സുജേഷിന്റെ കണ്ണുകളിലൂടെ പുതുജീവിതം. ജന്മനാ അന്ധയായ പെരിയ, വടക്കേക്കരയിലെ രേഖയും വലിയപറമ്പ, സ്വദേശി സുജേഷും തമ്മിലുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. പെരിയയിലെ സുമംഗലി ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ആയിരത്തിലധികമാളുകള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാരെ ഇവര്‍ ആശീര്‍വദിച്ചു. വടക്കേക്കര സ്വദേശിയും റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അച്യുതന്റെയും ശോഭയുടെയും മകളാണ് പാക്കം ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ രേഖ (28). ജന്മനാ അന്ധയാണെങ്കിലും വിധിയോട് പോരാടിയാണ് രേഖ അധ്യാപികയായത്. ഇതിനിടയിലാണ് വലിയ പറമ്പ് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ സുജേഷുമായുള്ള …

പി.എസ്.സി അംഗ നിയമനത്തിന് കോഴ ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി; നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നു; നടപടി ഉടന്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പി.എസ്.സിഅംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതില്‍ വഴി വിട്ട രീതിയില്‍ ഒന്നും നടക്കാറില്ല. നാട്ടില്‍ പലതരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാല്‍ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്റെ ചോദ്യം. …

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 13ന്; കാസര്‍കോട്ട് ലഹരിക്കെതിരെ കൂട്ടയോട്ടം

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി. കാസര്‍കോട്ട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പൊലീസ് ചീഫ് പി. ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ടി. തമ്പാന്‍, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബി. രാജകുമാര്‍, രാജീവന്‍, കെ.പി.ഒ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍, ടി. ഗിരീഷ് ബാബു, എം. സദാശിവന്‍ നേതൃത്വം നല്‍കി. കൂട്ടയോട്ടം ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ചികിത്സ നല്‍കാന്‍ പണമില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി

ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പിഞ്ചു കുഞ്ഞിന് ചികിത്സ നല്‍കാന്‍ തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. കുട്ടിയെ ചാക്കിനുള്ളില്‍ വെച്ച ശേഷമായിരുന്നത്രെ കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതിന് …

‘പാപപ്പട്ടിക’യും പാഴ്പ്പട്ടിക!

‘സബ് കലക്ടര്‍മാര്‍ എന്നും രാവിലെ നാട്ടിന്‍ പുറത്തുകൂടി നടന്നു ശീലിക്കണം’… പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ മലബാറിലെ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഐസിഎസ് മാനുവലിലെ ഒരു നിര്‍ദ്ദേശം.കേരള സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ ഐഎഎസിന്റെ സര്‍വീസ് സ്റ്റോറി (‘എന്ദരോ മഹാനുഭാവലു’) യില്‍ നിന്ന്. അദ്ദേഹം സര്‍വീസിന്റെ തുടക്കത്തില്‍ മലപ്പുറം സബ് കളക്ടര്‍ ആയിരിക്കെ തന്റെ ഓഫീസ് മുറിയില്‍ കാണപ്പെട്ട വളരെക്കാലമായി ആരും തുറക്കാതിരുന്ന ഒരു പെട്ടി തുറന്നു നോക്കിയപ്പോള്‍ കിട്ടിയ പഴയ പുസ്തകങ്ങളുടെ …

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു: വിട വാങ്ങിയത് നിരവധി മഹല്ലുകളുടെ ഖാസിയും പ്രമുഖ പണ്ഡിതനും

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു. 64 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. വൈകുന്നേരം അഞ്ചു മണിക്ക് മംഗളൂരു കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്‌കാരം രാത്രി ഒന്‍പതിന് കുറത്തില്‍ നടക്കും.പരേതനായ താജുല്‍ ഉലമ ഉള്ളാള് സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി തങ്ങളുടെ മകനാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ …

സ്ഥലം ഉടമയുടെ ഭീഷണി; എലിവിഷം കഴിച്ച യുവതിയുടെ നില ഗുരുതരം, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

കാസര്‍കോട്: സ്ഥലമുടമയുടെ ഭീഷണിയെത്തുടര്‍ന്ന് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതര നിലയില്‍. ബന്തടുക്കയിലെ വെല്‍ഡിംഗ് തൊഴിലാളിയും പടുപ്പില്‍ വാടകവീട്ടില്‍ താമസക്കാരനുമായ ജയരാമന്റെ ഭാര്യ രേഷ്മ(35)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ബന്തടുക്ക, ഏണിയാടിയിലെ ഒരാളില്‍ നിന്ന് 2020ല്‍ ജയരാമന്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിതിരുന്നു. സ്ഥലമുടമ അടുത്തിടെ മരണപ്പെട്ടു. സ്ഥലം നല്‍കുന്ന സമയത്ത് ഗള്‍ഫിലായിരുന്ന സ്ഥലം ഉടമയുടെ മകന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ജയരാമനോട് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു. പണം …

മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം തൊഴില്‍; കൊല്ലം സ്വദേശിയില്‍ നിന്ന് കണ്ടെത്തിയത് 39 ബാറ്ററികള്‍

മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം തൊഴിലാക്കിയ മലയാളി പിടിയില്‍. കൊല്ലം സ്വദേശിയായ ഇട്ടി പണിക്കര്‍ (58) ആണ് വലയിലായത്. 2.56 ലക്ഷം രൂപ വിലയുള്ള 39 ബാറ്ററികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. 52,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുമ്പ് ഗേറ്റുകള്‍, 5 ലക്ഷം രൂപയുടെ പിക്കപ്പ് ഗുഡ്സ് ടെമ്പോ എന്നിവയും പൊലീസ് കണ്ടെടുത്തു. മംഗളൂരു മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊബൈല്‍ ടവറുകളില്‍ നിന്നാണ് ഇയാള്‍ ബാറ്ററികളും കോമ്പൗണ്ട് ഗേറ്റുകളും മോഷ്ടിച്ചത്. എസിപി മനോജ് കുമാര്‍, മുല്‍ക്കി …

നീലേശ്വരം മേല്‍പ്പാലത്തില്‍ ബൈക്കില്‍ കാറിടിച്ചു, ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാരനായ പിതാവ് മരിച്ചു, മകന് ഗുരുതരം, അപകടം മരണവീട് സന്ദര്‍ശിച്ച് മടങ്ങവേ

കാസര്‍കോട്: മരണവീട്ടില്‍ പോയി മകനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന പിതാവ് കാറിടിച്ച് മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍, ഇരിക്കൂര്‍, നിലാമുറ്റം, ഏട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ബസ് ഡ്രൈവറുമായ കെ.വി ഹുസൈന്‍ (62)ആണ് മരിച്ചത്. മകന്‍ ഫൈസലി(40)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നീലേശ്വരം മേല്‍പ്പാലത്തിന് മുകളിലാണ് അപകടം. മംഗളൂരുവിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. നീലേശ്വരം മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ വാഹനം …