സഹോദരപുത്രന്റെ ആകസ്മിക മരണത്തിനു പിന്നാലെ റിട്ട. ബാങ്ക് ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; കോട്ടൂര്‍ കണ്ണീരില്‍

കാസര്‍കോട്: സഹോദരന്റെ മകന്‍ മരണപ്പെട്ടതിന്റെ പിറ്റേന്നാള്‍ റിട്ട. ബാങ്ക് ജീവനക്കാരന്‍ മരിച്ചു. രണ്ടു ദിവസങ്ങളിലായി ഇരുവരും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മുളിയാര്‍, കോട്ടൂര്‍, പാത്തനടുക്കത്തെ ബാലന്‍ നായരുടെ മകനും നിര്‍മ്മാണ തൊഴിലാളിയുമായ സുരേഷ് (42) വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. വീട്ടില്‍ വച്ച് മസ്തിഷ്‌കാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നു മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ചയാണ് നടന്നത്. സുരേഷിന്റെ മരണം ഉണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പെയാണ് …

തച്ചങ്ങാട് സ്‌കൂളിലെ മോഷണം; അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയി, ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയില്‍ പിടിയില്‍

കാസര്‍കോട്: ബേക്കല്‍, വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന കവര്‍ച്ചാ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നു ഓടിപ്പോയി. ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയില്‍ പ്രതിയെ ഒരു മണിക്കൂറിനകം പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസിനു പുറമെ പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടതിനും കേസെടുത്തു. ബേക്കല്‍, തായല്‍ മൗവ്വല്‍ സ്വദേശിയും തച്ചങ്ങാട്, അരവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പി.കെ മുഹമ്മദ് സഫ്‌വാ (19)നെയാണ് വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ തൃക്കണ്ണാട്, മലാംകുന്നില്‍ വച്ച് അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് …

അതിഥി തൊഴിലാളികള്‍ ആളു മോശക്കാരല്ലെന്ന് ബദിയഡുക്കയില്‍ അഭിപ്രായ രൂപീകരണം; പൂട്ടിയിട്ട വീട്ടില്‍ സൂക്ഷിച്ചിരുന്ന 1500 തേങ്ങകള്‍ കാണാനില്ല

ബദിയഡുക്ക: അതിഥി തൊഴിലാളികള്‍ ബദിയഡുക്കയില്‍ നാട്ടുകാരെ ഓടിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ആക്ഷേപമുയരുന്നു. ഗോളിയടുക്കയിലെ നാസറിന്റെ അടച്ചിട്ട പഴയ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1500വോളം തേങ്ങ പൂട്ടുപൊളിച്ചു മോഷ്ടിച്ചു. പല വീടുകളില്‍ നിന്നും കോഴികളെ മോഷ്ടിച്ചു കൊണ്ടു പോവുന്നതും പതിവായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വീട്ടുമുറ്റത്തു വയ്ക്കുന്ന കുട്ടികളുടെ സൈക്കിളുകളും മറ്റു കളിപ്പാട്ടങ്ങളും വിലപിടിപ്പുള്ള ചെരുപ്പുകളും പാത്രങ്ങളുമൊക്കെ കാണാതാവുന്നതു പതിവായിരിക്കുകയാണെന്നും പരാതിയുണ്ട്. അതിഥി തൊഴിലാളികള്‍ക്കു താമസസൗകര്യം നല്‍കുന്നതിനു സര്‍ക്കാര്‍ പല മുന്നറിയിപ്പുകളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ബദിയഡുക്ക പരിസരങ്ങളില്‍ കെട്ടിടമുടമകള്‍ അതൊക്കെ …

ജില്ലയില്‍ 22 മുതല്‍ 24 വരെ മഞ്ഞ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

കാസര്‍കോട്: 22, 23, 24 തിയതികളില്‍ കാസര്‍കോട് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 22ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 23, 24നും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ശക്തമായേക്കാവുന്ന പകര്‍ച്ച വ്യാധി പ്രതിരോധിക്കുന്നതിന് ജില്ലാ പ്രൊഗ്രാം ഓഫീസര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പൊതുജനാരോഗ്യ നിയമം ജില്ലയില്‍ കര്‍ശനമാക്കുന്നതാണ്.

നിലമ്പൂരിൽ പെട്ടിയിലെ വോട്ടുകൾ എണ്ണി മുന്നണികൾ ; ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്ന് എൽഡിഎഫ്, വൻ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്. ട്വിസ്റ്റാകാൻ അൻവർ

മലപ്പുറം: നിലമ്പൂരിൽ വോട്ടുകൾ പെട്ടിയിലായതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. യുഡിഎഫ്, എൽഡിഎഫ് മുന്നണികളും പി.വി. അൻവറും വിജയം നേടുമെന്ന അവകാശവാദവുമായി രംഗത്തുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുകൾ പ്രകാരം 75.27 ശതമാനമാണ് ഉപതിരഞ്ഞെടുപ്പിലെ പോളിങ്. കനത്ത മഴയിലും ആവേശത്തോടെ ബൂത്തിലെത്തിയ വോട്ടർമാർ ആരെ പിന്തുണയ്ക്കുമെന്നതിലാണ് സസ്പെൻസ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2700 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ കോൺഗ്രസിലെ വി.വി. പ്രകാശിനെ തോൽപിച്ചത്. കൃത്യമായ കണക്കുമായി എൽഡിഎഫ്. വിജയം ഉറപ്പെന്ന് യുഡിഎഫും …

ജുമുഅ നമസ്‌ക്കാരത്തിനു ശേഷം കുഴഞ്ഞു വീണ നെല്ലിക്കുന്നിലെ പൂരണം മുഹമ്മദാലി അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം കുഴഞ്ഞുവീണ പൂരണം മുഹമ്മദലി (70)അന്തരിച്ചു. പള്ളിയില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ബാങ്ക് റോഡിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലിചെയ്തിരുന്നു. എല്ലാവരോടും വളരെ അടുപ്പത്തില്‍ സ്‌നേഹബന്ധം നിലനിര്‍ത്തിയിരുന്നു. കുടംബ ബന്ധത്തിന് അമിതപ്രാധാന്യം നല്‍കിയിരുന്നു. എന്‍.എ നെല്ലിക്കുന്നും മറ്റും അടുത്ത സുഹൃത്തുക്കളാണ്. നെല്ലിക്കുന്ന് ദുബൈ മുസ്ലിം ജമാഅത്തിന്റെ ആദ്യകാല പ്രസിഡന്റ്ും കമ്മിറ്റി രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നിന്ന ആളുമായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളിന്റെയും മുഹിയുദ്ദീന്‍ ജുമാമസ്ജിദ് …

ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഒളിവില്‍; സംശയരോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് സൂചന

കൊല്ലം: കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണു (36) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സനുകുട്ടന്‍ ഒളിവിലാണ്. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.കുട്ടികളുടെ മുന്നില്‍ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറിലുമായി രേണുവിന് ആഴത്തില്‍ മുറിവേറ്റു. ഉടന്‍ തന്നെ കുളത്തൂപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില ഗുരുതരമായതോടെ കട്ടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ആശുപത്രിയിലേക്ക് പോകും …

കാസര്‍കോട്ടെ ദേലമ്പാടി പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനു ഹൈകോടതി സ്റ്റേ

കൊച്ചി: കാസര്‍കോട് ദേലംപാടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു. വാര്‍ഡ് വിഭജനത്തില്‍ ക്രമകേട് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിന്റെ അന്തിമ വിധിക്ക് ശേഷമെ അന്തിമ വാര്‍ഡ് വിഭജനത്തിന് രൂപം നല്‍കാവൂ എന്നു കോടതി നിര്‍ദ്ദേശിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.കെ. ദാമോദരന്‍, കെ.പി. സിറാജുദ്ദീന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദേലംപാടി ഗ്രാമപഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രകൃതി ദത്തമായ അതിരുകള്‍ പരിഗണിക്കാതെയും ചിലരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് വാര്‍ഡ് …

തെരുവ് നായക്കൂട്ടം കോഴി വളര്‍ത്തല്‍ കേന്ദ്രം തകര്‍ത്തു; 50 ഓളം കോഴികളെ കൊന്നൊടുക്കി; കണ്ണീരോടെ സംരംഭകന്‍ കല്ലക്കട്ടയിലെ സഫ്വാന്‍

കാസര്‍കോട്: മധൂര്‍ പട്‌ള ചെന്നിക്കൂടല്‍ തോട്ടത്തിലെ നാടന്‍ കോഴിവളര്‍ത്തല്‍ കേന്ദ്രം വെള്ളിയാഴ്ച പുലര്‍ച്ചെ നായക്കൂട്ടം തകര്‍ത്തു. ഒമ്പതോളം കോഴികളെ നായ്ക്കൂട്ടം കൊന്നൊടുക്കി. 5000 രൂപ വിലവരുന്ന മികച്ച പ്രത്യുല്‍പ്പാദനശേഷിയുള്ള ആറ് പൂവന്‍ കോഴികളും കൊന്നൊടുക്കിയ കോഴികളുടെ കൂട്ടത്തില്‍പ്പെടുന്നു.മധൂര്‍ കല്ലക്കട്ടയിലെ സഫ്‌വാന്റെ കോഴിവളര്‍ത്തല്‍ കേന്ദ്രമാണ് തെരുവ് നായകള്‍ കൂട്ടത്തോടെ കടിച്ചു കുടഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. സഫ്‌വാന്‍ വ്യാഴാഴ്ച രാത്രി തീറ്റയും വെള്ളവും കൊടുത്ത് കോഴിവളര്‍ത്ത് കേന്ദ്രം പൂട്ടി പോയതായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട് സമീപവാസികള്‍ …

ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷം; ഇറാൻ യുഎസുമായി നേരിട്ട് ചർച്ച നടത്തിയെന്നു നയതന്ത്രജ്ഞർ

-പി പി ചെറിയാൻ കാൽഗറി(കാനഡ):ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ യുഎസുമായി നേരിട്ട് ചർച്ച നടത്തിയതായി നയതന്ത്രജ്ഞർ സൂചിപ്പിച്ചു. പ്രതിസന്ധി നയതന്ത്രപരമായി അവസാനിപ്പിക്കുന്നതിനു യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചിയും നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് മൂന്ന് നയതന്ത്രജ്ഞർ പറഞ്ഞു.വിഷയത്തിന്റെ സംവേദനക്ഷമത കാരണം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നയതന്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ജൂൺ 13 ന് ആരംഭിച്ച ആക്രമണങ്ങൾ ഇസ്രായേൽ നിർത്തിയില്ലെങ്കിൽ ടെഹ്‌റാൻ ചർച്ചകളിലേക്ക് മടങ്ങില്ലെന്ന് അരഖ്ചി പറഞ്ഞു.ഇറാന് പുറത്ത് യുറേനിയം സമ്പുഷ്ടമാക്കുന്ന …

ഭക്ഷണത്തിനു മുമ്പ് ശ്രദ്ധിക്കുക: കഴിച്ചാൽ മരിക്കാൻ സാധ്യതയുള്ള പച്ചക്കറികൾ, മുന്നറിയിപ്പുമായി എഫ്ഡിഎ

-പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി: കഴിച്ചാൽ കൊല്ലപ്പെടാൻ സാധ്യതയുള്ള പച്ചക്കറികൾക്ക് എഫ്ഡിഎ തിരിച്ചുവിളിക്കൽ മുന്നറിയിപ്പ് നൽകി.മൾട്ടി-സ്റ്റേറ്റ് സാൽമൊണെല്ല രോഗത്തിന്റെ പശ്ചാത്തലത്തിലാണ് വെള്ളരിക്കയ്കു എഫ്ഡിഎ ഏറ്റവും മാരകമായ പച്ചക്കറിയെന്നു മുദ്രയടിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം, ലൂസിയാന ആസ്ഥാനമായുള്ള സുപ്രീം സർവീസ് സൊല്യൂഷൻസ് എൽഎൽസി, സുപ്രീം പ്രൊഡ്യൂസ്, ബെഡ്നർ ഗ്രോവേഴ്‌സ് ഇൻ‌കോർപ്പറേറ്റഡിൽ നിന്ന് വാങ്ങിയ 75,000 പൗണ്ട് സ്നാക്ക് ട്രേകൾ സ്വമേധയാ തിരിച്ചുവിളിച്ചു. അവയിൽ മാരക ബാക്ടീരിയായസാൽമൊണെല്ല കലർന്നിരുന്നു. 18 സംസ്ഥാനങ്ങളിൽ വിറ്റഴിച്ച വെള്ളരിക്കകളിൽ വലിയ സാൽമൊണെല്ല പടരലിന് …

ഇറാന്‍ ഭരണം പേര്‍ഷ്യ സിംഹാസനത്തിന്റെ കിരീടാവകാശി റെസ പഹ്‌ലവി ഏറ്റെടുക്കുമോ?

-പി പി ചെറിയാൻ ടെഹ്‌റാൻ :ടെഹ്‌റാനിൽ, “ഇസ്ലാമിക് റിപ്പബ്ലിക്” ഭരണകൂടത്തിന്റെ പതനത്തെക്കുറിച്ചും പുരാതന പേർഷ്യയുടെ സിംഹാസനത്തിന്റെ അവകാശിയായ കിരീടാവകാശി റെസ പഹ്‌ലവിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഇറാനികൾ ആവേശത്തോടെ ചർച്ച ചെയ്യുന്നു ഇറാന്റെ നാടുകടത്തപ്പെട്ട രാജാവ് ഇറാനിലെ അവസാന ഷാ (രാജാവ്) ആയിരുന്ന മുഹമ്മദ് റെസ ഷാ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. ഇറാനിൽ ഇസ്രായേൽ വരുത്തിയ നാശനഷ്ടങ്ങളെത്തുടർന്നു നിലവിലെ ഭരണകൂടം നിലംപതിക്കുമോ,ഇല്ലയോ എന്നത് കൃത്യമായി വ്യക്തമല്ലെങ്കിലും, ഇറാനിയൻ സൈനികരും ഉദ്യോഗസ്ഥരും തന്നെ സമീപിച്ചിട്ടുണ്ടെന്നു കിരീടാവകാശി റെസ പഹ്‌ലവി സ്ഥിരീകരിച്ചു, …

മുളിയടുക്കം പെല്‍ത്തടുക്കയില്‍ തെരുവു നായ്ക്കളുടെ ശല്യം ദുസ്സഹം; നടപടി വേണമെന്ന് നാഷണല്‍ ബ്രദേഴ്‌സ് ക്ലബ്ബ്

കുമ്പള: കുമ്പള പഞ്ചായത്ത് പത്താം വാര്‍ഡില്‍പ്പെട്ട മുളിയടുക്ക പെല്‍ത്തടുക്കയില്‍ തെരുവു നായ ശല്യം രൂക്ഷമായിരിക്കുന്നു. വ്യാഴാഴ്ച പെല്‍ത്തടുക്കയിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന നാലു വയസ്സുള്ള കുട്ടിയെ സംഘമായെത്തിയ തെരുവു നായ്ക്കള്‍ കടിച്ചുപറിച്ചു. പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുളിയടുക്കയില്‍ തെരുവു നായ്ക്കള്‍ ആടുഫാമില്‍ കയറി പത്തു കോഴികളെയും ഒരു ആടിനെയും കടിച്ചുകൊന്നിരുന്നു. തെരുവു നായ്ക്കളുടെ ശല്യം ദുസ്സഹമായതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലും മദ്രസകളിലും അയക്കാന്‍ നാട്ടുകാര്‍ ഭയപ്പെടുന്നു. തെരുവു നായ്ക്കളെ …

കേരള ക്രൈം ഫയൽസും പ്രിൻസും ആസാദിയും; ആവേശക്കാഴ്ചയ്ക്ക് ഈയാഴ്ചത്തെ ഒടിടി റിലീസുകൾ

തിരുവനന്തപുരം: പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒട്ടേറെ സിനിമകളും സീരീസുകളുമാണ് ഈ ആഴ്ച ഒടിടികളിലെത്തുന്നത്. കേരള ക്രൈം ഫയസ് സീസൺ 2 ജനപ്രീതി നേടിയ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ പുറത്തിറങ്ങുന്നു. ജിയോ ഹോട്ട്സ്റ്റാറിൽ ജൂൺ 20 മുതൽ പുതിയ സീസണിന്റെ സ്ട്രീമിങ് ആരംഭിക്കും. ‘കേരള ക്രൈം ഫയൽസ്; സെർച്ച് ഫോർ സിപിഒ അമ്പിളി രാജു’ എന്നാണ് രണ്ടാം സീസണിന്റെ പേര്. സീരീസിന്റെ ട്രെയിലർ ഉൾപ്പെടെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നതാണ്. ആദ്യ …

ഐടി ജീവനക്കാരുടെ ജോലി സമയം ഉയര്‍ത്താന്‍ വീണ്ടും നീക്കവുമായി കര്‍ണാടക; നിയമഭേദഗതിക്ക് കരടായി, കൂട്ട പിരിച്ചുവിടല്‍ ആശങ്കയില്‍ ജീവനക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഐടി ഉള്‍പ്പെടെയുള്ള മേഖലകളിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താന്‍ വീണ്ടും നീക്കവുമായി സര്‍ക്കാര്‍. സാധാരണ ജോലി സമയം 10 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ സാധാരണ ജോലി സമയം 9 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 10 മണിക്കൂറുമാണ്. ജോലി സമയം ഉയര്‍ത്താന്‍ 1961ലെ കര്‍ണാടക ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബുധനാഴ്ച തൊഴില്‍ വകുപ്പ് വിളിച്ചു ചേര്‍ത്ത വ്യവസായ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെ …

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി ജോര്‍ജ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക്

-പി പി ചെറിയാന്‍ ഷുഗര്‍ ലാന്‍ഡ്(ടെക്‌സസ്): ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു.ബുധനാഴ്ച രാവിലെ ഷുഗര്‍ ലാന്‍ഡ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ജോര്‍ജ് പാര്‍ട്ടി മാറ്റം ഔദ്യോഗിക പ്രഖ്യാപിച്ചു.ഡെമോക്രാറ്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അധികാരമേറ്റ 2019 ജനുവരി മുതല്‍ ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ കൗണ്ടി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയായിരുന്നു‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഡെമോക്രാറ്റിക് പാര്‍ട്ടി അഴിമതി നിറഞ്ഞതും തീവ്രവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും നിലപാടുകളുടെയും കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിതെന്ന് അദ്ദേഹം …

പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയെ യുദ്ധമായി കണക്കാക്കണം: ട്രംപിനോട് മോദി

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: പാകിസ്ഥാനില്‍ നിന്നുണ്ടാവുന്ന ഏതൊരു ഭീകരാക്രമണത്തെയും ഇന്ത്യ ഒരു യുദ്ധമായി കാണുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനെ അറിയിച്ചു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്നും മോദി സ്ഥിരീകരിച്ചു.ജൂണ്‍ 18 ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ മുന്നറിയിപ്പ് അറിയിച്ചത്.പഹല്‍ഗാം ആക്രമണത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ …

വേണമെങ്കില്‍ ചക്ക കൂട്ടത്തോടെ; പള്ളത്തടുക്കയില്‍ ഒരു ഞെട്ടില്‍ 13 ചക്ക

ബദിയഡുക്ക: പള്ളത്തടുക്ക എ.യു.പി സ്‌കൂളിനടുത്തെ അബ്ദുല്‍ ലത്തീഫിന്റെ വീട്ടുപറമ്പിലെ വരിക്കപ്ലാവില്‍ ഒരു ഞെട്ടില്‍ 13 ചക്ക വിളഞ്ഞു നില്‍ക്കുന്നു. ചക്കക്കുല കാണാന്‍ നാട്ടുകാരും കൂട്ടമായെത്തുന്നുണ്ട്. പണ്ടത്തെ കൂട്ടു കുടുംബത്തിന്റെ കൂട്ടായ്മ നാട്ടുകാരെ ഓര്‍മ്മിപ്പിക്കാനാവും പ്ലാവ് ഈ പണി പറ്റിച്ചിരിക്കുന്നതെന്നു കാണികള്‍ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ മീപ്പുഗുരിയിലെ ജയനാരായണന്‍ തായന്നൂരിന്റെ പറമ്പിലും ഇതേ പോലെ വരിക്കപ്ലാവു കായ്ച്ചിരുന്നുവെന്നു കാണികള്‍ അനുസ്മരിച്ചു. ചക്ക വിളഞ്ഞു കൊണ്ടിരിക്കെ അനുഭവപ്പെട്ട മഴ വരിക്കച്ചക്കയുടെ രുചി കുറച്ചിട്ടുണ്ടാവുമെന്നും കാണികള്‍ പറയുന്നുണ്ട്.