ഇറാന്‍ ഭരണം പേര്‍ഷ്യ സിംഹാസനത്തിന്റെ കിരീടാവകാശി റെസ പഹ്‌ലവി ഏറ്റെടുക്കുമോ?

-പി പി ചെറിയാൻ

ടെഹ്‌റാൻ :ടെഹ്‌റാനിൽ, “ഇസ്ലാമിക് റിപ്പബ്ലിക്” ഭരണകൂടത്തിന്റെ പതനത്തെക്കുറിച്ചും പുരാതന പേർഷ്യയുടെ സിംഹാസനത്തിന്റെ അവകാശിയായ കിരീടാവകാശി റെസ പഹ്‌ലവിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഇറാനികൾ ആവേശത്തോടെ ചർച്ച ചെയ്യുന്നു

ഇറാന്റെ നാടുകടത്തപ്പെട്ട രാജാവ് ഇറാനിലെ അവസാന ഷാ (രാജാവ്) ആയിരുന്ന മുഹമ്മദ് റെസ ഷാ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി.

ഇറാനിൽ ഇസ്രായേൽ വരുത്തിയ നാശനഷ്ടങ്ങളെത്തുടർന്നു നിലവിലെ ഭരണകൂടം നിലംപതിക്കുമോ,ഇല്ലയോ എന്നത് കൃത്യമായി വ്യക്തമല്ലെങ്കിലും, ഇറാനിയൻ സൈനികരും ഉദ്യോഗസ്ഥരും തന്നെ സമീപിച്ചിട്ടുണ്ടെന്നു കിരീടാവകാശി റെസ പഹ്‌ലവി സ്ഥിരീകരിച്ചു, വീണ്ടും അധികാരത്തിൽ വന്നാൽ ഇറാനെ പുനരുജ്ജീവിപ്പിക്കുന്നത്തിനുള്ള പദ്ധതി തന്റെ പക്കലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി . ഇറാനിയൻ ജനതയ്ക്കു ധൈര്യം പകരം അദ്ദേഹം അഭ്യർത്ഥിച്ചു.

അയത്തുള്ള ഖമേനിയുടെയും കൂട്ടരുടെയും അക്രമത്തെയും ഭീരുത്വത്തെയും വിനാശകരമായ സ്വഭാവത്തെയും പഹ്‌ലവി തന്റെ സന്ദേശത്തിൽ അപലപിച്ചു, അവരുടെ ഭരണകൂടത്തിന്റെ തകർച്ച മാറ്റാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.. “പതിവ് കഴിഞ്ഞുള്ള ആദ്യത്തെ നൂറു ദിവസങ്ങൾക്കും, പരിവർത്തന കാലഘട്ടത്തിനും, ഇറാനിയൻ ജനതയ്ക്കും വേണ്ടിഒരു ദേശീയവും ജനാധിപത്യപരവുമായ ഗവൺമെന്റ് സ്ഥാപിക്കുന്നതിനു ഞങ്ങൾ തയ്യാറാണ്,” അദ്ദേഹംപറഞ്ഞു.. ഇറാനിലെ ഒരു പാശ്ചാത്യവൽക്കരിക്കപ്പെട്ട, മതേതര ഗവൺമെന്റിന്റെ വക്താവാണ് പഹ്‌ലവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page