ജുമുഅ നമസ്‌ക്കാരത്തിനു ശേഷം കുഴഞ്ഞു വീണ നെല്ലിക്കുന്നിലെ പൂരണം മുഹമ്മദാലി അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം കുഴഞ്ഞുവീണ പൂരണം മുഹമ്മദലി (70)അന്തരിച്ചു. പള്ളിയില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ബാങ്ക് റോഡിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലിചെയ്തിരുന്നു. എല്ലാവരോടും വളരെ അടുപ്പത്തില്‍ സ്‌നേഹബന്ധം നിലനിര്‍ത്തിയിരുന്നു. കുടംബ ബന്ധത്തിന് അമിതപ്രാധാന്യം നല്‍കിയിരുന്നു. എന്‍.എ നെല്ലിക്കുന്നും മറ്റും അടുത്ത സുഹൃത്തുക്കളാണ്. നെല്ലിക്കുന്ന് ദുബൈ മുസ്ലിം ജമാഅത്തിന്റെ ആദ്യകാല പ്രസിഡന്റ്ും കമ്മിറ്റി രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നിന്ന ആളുമായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളിന്റെയും മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ പൂരണം അബ്ദുള്ള കുഞ്ഞിയുടെയും ഖദീജാബി ബങ്കരയുടെയും മകനാണ്.
നായന്മാര്‍മൂലയിലെ കുന്‍ച്ച മാഷിന്റെ മകള്‍ മൈമൂനയാണ് ഭാര്യ. മിര്‍ഷാദ് പൂരണം(ദുബൈ), മുനവ്വറലി പൂരണം(ഖത്തര്‍), ഫനീഫ് പൂരണം(ഖത്തര്‍), സല്‍മ. മരുമക്കള്‍: ഫാത്തിമ, അര്‍ഫാത്ത്, അംന, മെഹറൂഫ്. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ റാബിയ, സുബേര്‍.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

ഇന്നാ ലില്ലാഹി വ ഇന്ന ഇലയ്ഹി റാജിഊൻ” എന്നതിൻ്റെ മലയാളം അർത്ഥം “തീർച്ചയായും, ഞങ്ങൾ അല്ലാഹുവിൻ്റേതാണ്, ഞങ്ങൾ അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും”

RELATED NEWS
Scroll to top

You cannot copy content of this page