ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഒളിവില്‍; സംശയരോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് സൂചന

കൊല്ലം: കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണു (36) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സനുകുട്ടന്‍ ഒളിവിലാണ്. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
കുട്ടികളുടെ മുന്നില്‍ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറിലുമായി രേണുവിന് ആഴത്തില്‍ മുറിവേറ്റു. ഉടന്‍ തന്നെ കുളത്തൂപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില ഗുരുതരമായതോടെ കട്ടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്കു വിവാഹേതര ബന്ധങ്ങളുണ്ടെന്ന് സനുകുട്ടന്‍ സംശയിച്ചിരുന്നുവെന്നാണ് വിവരം. കൊലപാതകം നടത്തിയതിനു ശേഷം സനുകുട്ടന്‍ കാടിനുള്ളില്‍ ഒളിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page