മുളിയടുക്കം പെല്‍ത്തടുക്കയില്‍ തെരുവു നായ്ക്കളുടെ ശല്യം ദുസ്സഹം; നടപടി വേണമെന്ന് നാഷണല്‍ ബ്രദേഴ്‌സ് ക്ലബ്ബ്

കുമ്പള: കുമ്പള പഞ്ചായത്ത് പത്താം വാര്‍ഡില്‍പ്പെട്ട മുളിയടുക്ക പെല്‍ത്തടുക്കയില്‍ തെരുവു നായ ശല്യം രൂക്ഷമായിരിക്കുന്നു. വ്യാഴാഴ്ച പെല്‍ത്തടുക്കയിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന നാലു വയസ്സുള്ള കുട്ടിയെ സംഘമായെത്തിയ തെരുവു നായ്ക്കള്‍ കടിച്ചുപറിച്ചു. പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുളിയടുക്കയില്‍ തെരുവു നായ്ക്കള്‍ ആടുഫാമില്‍ കയറി പത്തു കോഴികളെയും ഒരു ആടിനെയും കടിച്ചുകൊന്നിരുന്നു. തെരുവു നായ്ക്കളുടെ ശല്യം ദുസ്സഹമായതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലും മദ്രസകളിലും അയക്കാന്‍ നാട്ടുകാര്‍ ഭയപ്പെടുന്നു. തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് പെല്‍ത്തടുക്ക നാഷണല്‍ ബ്രദേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായ ഹുസൈന്‍, ഷഫീഖ് റഹ്‌മാന്‍ എന്നിവര്‍ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരോടാവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page