അടിച്ചു പൂസായപ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍ ഉറങ്ങിപ്പോയി; ഉണര്‍ന്നപ്പോഴേയ്ക്കും മൂന്നേ കാല്പവന് സ്വര്‍ണ്ണമാല കാണാനില്ല, സ്വര്‍ണ്ണം പോയ വഴിയറിഞ്ഞ് പരാതിക്കാരനും ഞെട്ടി
കണ്ണൂര്‍: മദ്യപിച്ച് കിടന്നുറങ്ങിയ വയോധികന്റെ കഴുത്തില്‍ നിന്നു മൂന്നേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കിയ വിരുതന് അറസ്റ്റില്‍. നടുവില്‍ സ്വദേശിയായ കെ ആര് കിഴക്കനടിയില്‍ (45) ആണ് കുടിയാന്മല പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പിടിയിലായ ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മണ്ടളം, ഉടുമ്പടയിലെ ഒ എം ഫ്രാന്‍സിസി(67)ന്റെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഒക്ടോബര്‍ എട്ടിനു രാത്രിയിലാണ് ഭിന്നശേഷിക്കാരനും മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന ആളുമായ ഫ്രാന്‍സിസിന്റെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല …