കേരള ക്രൈം ഫയൽസും പ്രിൻസും ആസാദിയും; ആവേശക്കാഴ്ചയ്ക്ക് ഈയാഴ്ചത്തെ ഒടിടി റിലീസുകൾ

തിരുവനന്തപുരം: പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒട്ടേറെ സിനിമകളും സീരീസുകളുമാണ് ഈ ആഴ്ച ഒടിടികളിലെത്തുന്നത്.

കേരള ക്രൈം ഫയസ് സീസൺ 2

ജനപ്രീതി നേടിയ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ പുറത്തിറങ്ങുന്നു. ജിയോ ഹോട്ട്സ്റ്റാറിൽ ജൂൺ 20 മുതൽ പുതിയ സീസണിന്റെ സ്ട്രീമിങ് ആരംഭിക്കും. ‘കേരള ക്രൈം ഫയൽസ്; സെർച്ച് ഫോർ സിപിഒ അമ്പിളി രാജു’ എന്നാണ് രണ്ടാം സീസണിന്റെ പേര്. സീരീസിന്റെ ട്രെയിലർ ഉൾപ്പെടെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നതാണ്. ആദ്യ സീസൺ ഒരുക്കിയ അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. സൂപ്പർ ഹിറ്റ് സിനിമ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശ് രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കിയതും പ്രതീക്ഷകൾ വർധിപ്പിക്കുന്നു. അജു വർഗീസ്, ലാൽ, അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ഷിബ്ല ഫറ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രിൻസ് ആൻഡ് ഫാമിലി

ദീലിപിനെ നായകനാക്കി ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ‘പ്രിൻസ് ആൻഡ് ഫാമിലി’ ജൂൺ 20 മുതൽ സീ5 ൽ സ്ട്രീം ചെയ്യും. ധ്യാൻ ശ്രീനിവാസൻ,ബിന്ദുപണിക്കർ, മഞ്ജുപിള്ള, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ആസാദി

ശ്രീനാഥ് ഭാസിയെ നായനാക്കി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ചിത്രമാണ് ആസാദി. ജൂൺ 27 മുതൽ മനോരമ മാക്സിൽ ചിത്രം ലഭ്യമാകും. രവീണ രവി, ലാൽ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാർ, ഷിലു ജോസഫ്, രാജേഷ് ശർമ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

ആപ് കൈസേ ഹോ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്ത ‘ആപ് കൈസേ ഹോ’ ജൂൺ 20ന് സൺ എൻഎക്സ്ടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസൻ സിനിമയിലേക്കു തിരിച്ചെത്തുകയാണ്. അജുവർഗീസ്, രമേഷ് പിഷാരടി, ജീവ ജോസഫ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഇതര ഭാഷയിലും ശ്രദ്ധേയ റിലീസുകൾ

നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം പേർ കണ്ട രണ്ടാമത്തെ ഇംഗ്ലിഷ് ഇതര വെബ് സീരീസായ ‘സ്ക്വിഡ് ഗെയിംസി’ന്റെ മൂന്നാം സീസൺ ജൂൺ 27ന് പുറത്തിറങ്ങും. ഇമ്രാൻ ഹാഷ്മി നായകനായ ഹിന്ദി ചിത്രം ‘​ഗ്രൗണ്ട് സീറോ’ ജൂൺ 20ന് ആമസോൺ പ്രൈമിലൂടെ ലഭ്യമാകും.
ജനപ്രിയ ഹിന്ദി വെബ് സീരീസായ ‘പഞ്ചായത്തിന്റെ സീസൺ 4 ജൂൺ 24 മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാകും. വിജയ് സേതുപതിയെ നായകനാക്കി അറുമുഖ കുമാർ രചനയും സംവിധാനവും നിർമിച്ച തമിഴ് ചിത്രം ‘എയ്സ്’ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page