സഹോദരപുത്രന്റെ ആകസ്മിക മരണത്തിനു പിന്നാലെ റിട്ട. ബാങ്ക് ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; കോട്ടൂര്‍ കണ്ണീരില്‍

കാസര്‍കോട്: സഹോദരന്റെ മകന്‍ മരണപ്പെട്ടതിന്റെ പിറ്റേന്നാള്‍ റിട്ട. ബാങ്ക് ജീവനക്കാരന്‍ മരിച്ചു. രണ്ടു ദിവസങ്ങളിലായി ഇരുവരും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മുളിയാര്‍, കോട്ടൂര്‍, പാത്തനടുക്കത്തെ ബാലന്‍ നായരുടെ മകനും നിര്‍മ്മാണ തൊഴിലാളിയുമായ സുരേഷ് (42) വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. വീട്ടില്‍ വച്ച് മസ്തിഷ്‌കാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നു മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ചയാണ് നടന്നത്. സുരേഷിന്റെ മരണം ഉണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പെയാണ് പിതൃസഹോദരനും അയല്‍വാസിയും മുന്‍ ബാങ്ക് ജീവനക്കാരനുമായ രവീന്ദ്രന്‍ നായര്‍ (72) ഹൃദയാഘാതം മൂലം മരിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ അടുത്ത ബന്ധുക്കളായ രണ്ടു പേര്‍ മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. സരോജിനിയാണ് സുരേഷിന്റെ മാതാവ്. ഭാര്യ: രമ്യ. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: വേണുഗോപാലന്‍, ബിജു. സരളയാണ് രവീന്ദ്രന്‍ നായരുടെ ഭാര്യ. മക്കള്‍: ജീഷ്മ, ജിഷിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page