ജില്ലയില്‍ 22 മുതല്‍ 24 വരെ മഞ്ഞ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

കാസര്‍കോട്: 22, 23, 24 തിയതികളില്‍ കാസര്‍കോട് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 22ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 23, 24നും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

കാലവര്‍ഷത്തെ തുടര്‍ന്ന് ശക്തമായേക്കാവുന്ന പകര്‍ച്ച വ്യാധി പ്രതിരോധിക്കുന്നതിന് ജില്ലാ പ്രൊഗ്രാം ഓഫീസര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പൊതുജനാരോഗ്യ നിയമം ജില്ലയില്‍ കര്‍ശനമാക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page