ഇനി ആശ്വസിക്കാം! അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി, കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം മാപ്പു നല്‍കാമെന്ന് കോടതിയെ അറിയിച്ചു; നാട്ടിലേക്ക് ഉടന്‍ മടങ്ങാം
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. മാപ്പു നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചതോടെയാണ് നടപടി. ദയാധനം സ്വീകരിച്ച് മാപ്പു നല്‍കാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടന്‍ സാധ്യമാകും. ദയാധനമായി കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യന്‍ റിയാല്‍ നേരത്തെ തന്നെ റിയാദ് ക്രിമിനില്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.മാപ്പു നല്‍കിയുള്ള കുടുംബത്തിന്റെ സമ്മതപത്രം ഉടന്‍ റിയാദ് …