Sunday, July 14, 2024
Latest:

‘ഇന്ത്യന്‍ പുതു മണവാട്ടിയും പാകിസ്ഥാന്‍ പുതുമണവാളനും’ ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബായ്: ‘ഇന്ത്യന്‍ പുതുമണവാട്ടിയും പാകിസ്ഥാന്‍ പുതുമണവാളനും’ എന്ന വിഡിയോ ആല്‍ബത്തിന്റെ ബ്രോഷര്‍ പ്രകാശനം ദുബായ് ബുര്‍ജ് ഖലിഫയില്‍ നടന്നു. കോട്ടയം സ്വദേശിനിയായ ശ്രീജയുടെയും പാകിസ്ഥാന്‍ സ്വദേശിയായ തൈമുറിന്റെയും പ്രണയവും വിവാഹവും ആസ്പദമാക്കിയാണ് ആല്‍ബം നിര്‍മിച്ചത്. യുഎഇ രാജകുടുംബാംഗം യാഖൂബ് അല്‍ അലി ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രമുഖ ഗായകരായ ആദില്‍ അത്തു, ആസിഫ് കാപ്പാട്, നിസാര്‍ വയനാട്, ഫിസ്‌റ അമ്രീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്. അഷ്റഫ് കര്‍ള, ശാഹുല്‍ തങ്ങള്‍, തൈമൂര്‍ താരിഖ്, സലീം മുപ്പന്‍, ഹാശിം, പപ്പന്‍ തുടങ്ങിയര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page