കടല്‍ച്ചൊറി വില്ലനായി; മത്സ്യത്തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ടു

തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറിയെന്ന പ്രത്യേകതരം ജെല്ലിഫിഷ് കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം, പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56)ആണ് മരിച്ചത്. ജൂണ്‍ 29ന് ആണ് പ്രവീസിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ സംഭവം ഉണ്ടായത്. മക്കളോടൊപ്പം കരയില്‍ നിന്നു രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുകയായിരുന്നു പ്രവീസ്. വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തു മാറ്റുന്നതിനിടയില്‍ കണ്ണിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അലര്‍ജി ബാധിച്ചതോടെ പുല്ലുവിളയിലെ ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം മൂര്‍ച്ഛിച്ചതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിച്ചു. അവിടേക്ക് കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ജയശാന്തി. മക്കള്‍: ദിലീപ്, രാജി, രാഖി. മരുമക്കള്‍: ഗ്രീഷ്മ, ഷിബു, ജോണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page