പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിര്‍ത്തി ജോലിക്ക് പോയി, തിരിച്ചുവന്ന് ബൈക്ക് ഓടിക്കവേ ഹെഡ്ലാമ്പ് കാബിനറ്റിനുള്ളില്‍ പെരുമ്പാമ്പ്, പിന്നീട് സംഭവിച്ചത്

ബൈക്കിനുള്ളില്‍ കയറിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി. കര്‍ണാടക മണിപ്പാല്‍ കിന്നിമുള്‍ക്കിയിലാണ് സംഭവം നടന്നത്. മണിപ്പാല്‍ സ്വദേശി രാഹുലിന്റെ ബൈക്കിന്റെ ഹെഡ്ലാമ്പ് കാബിനറ്റിലാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പ് കടന്നുകൂടിയത്. കിന്നിമുള്‍ക്കി പെട്രോള്‍ ബങ്കിന് സമീപം രാവിലെ ബൈക്ക് നിര്‍ത്തി ജോലിക്ക് പോയതായിരുന്നു രാഹുല്‍. രാത്രി എട്ടരയോടെ ജോലി കഴിഞ്ഞു മടങ്ങി വീട്ടിലേക്ക് പോകാന്‍ ബൈക്കിനടുത്തെത്തി. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബൈക്കിന്റെ ഹെഡ്ലാമ്പ് കാബിനറ്റില്‍ പാമ്പിന്റെ വാല്‍ കണ്ടു. പാമ്പ് പുറത്തേക്ക് വരുന്നതിന് മുമ്പ് രാഹുല്‍ വാഹനം നിര്‍ത്തി രക്ഷപ്പെട്ടു. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് ഭയന്നുപോയ ഇദ്ദേഹം ഉടന്‍തന്നെ വനപാലകരുടെ സഹായം തേടി. വിവരത്തെ തുടര്‍ന്ന് എത്തിയ പാമ്പുപിടുത്ത വിദഗ്ധന്‍ പ്രാണേഷ് പാര്‍ക്കല പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഒന്നര മീറ്റര്‍ നീളമുള്ള പെരുമ്പാണ് ബൈക്കില്‍ കടന്നുകൂടിയത്. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page