വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ ജൂണ്‍ 28നു സ്‌കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മംഗളൂരു പാവൂര്‍ അക്ഷരനഗരത്തിലെ വിശ്വനാഥ ആചാരിയുടെ മകന്‍ ഗണേഷ് ആചാര്യ (27) ആണ് ചൊവ്വാഴ്ച പുലര്‍ച്ചേ മരിച്ചത്. പാവൂര്‍ ഹരേക്കളയില്‍ നിന്ന് കൊണാജെയിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഗണേഷ്. ഹരേക്കള ഗ്രാമപഞ്ചായത്തിന് മുന്നില്‍ വെച്ച് ടിപ്പര്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടര്‍ന്ന് ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഗണേഷിനെ നാട്ടുകാരും ടിപ്പര്‍ ഡ്രൈവറും ചേര്‍ന്ന് ദര്‍ളക്കട്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 10 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഗണേഷ് വിധേയനായിരുന്നു. എന്നാല്‍ അഭ്യുദയകാംക്ഷികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി മരണപ്പെടുകയായിരുന്നു.
എസി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു ഗണേഷ്. ടിപ്പര്‍ ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ഹനീഫിനെതിരെ കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page