പനി ബാധിച്ചു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഇരുകൈകളും അറുത്തുമുറിച്ചു
കാസര്‍കോട്: പനി ബാധിച്ചെത്തിയ യുവാവിന്റെ ഇരുകൈകളും അറുത്തു മുറിച്ചു. കുമ്പളയിലെ ഒരു സ്വകാര്യാശുപത്രിയിലാണ് സംഭവം. ഒരാഴ്ച മുമ്പ് കിളിംഗാര്‍ കക്കളയിലെ രഞ്ജിത്തിനെ പനി ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ഡെങ്കിപ്പനിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും അതിനുള്ള ചികിത്സ നടത്തുകയുമായിരുന്നുവെന്ന് പറയുന്നു. ചികിത്സക്കിടയില്‍ വീര്‍ത്ത ഇരുകൈകളിലും അധികൃതര്‍ മുറിവുണ്ടാക്കുകയും പിന്നീട് അത് കുത്തിക്കെട്ടി മരുന്ന് വെക്കുകയുമായിരുന്നുവെന്ന് പറയുന്നു.വിവരമറിഞ്ഞ് നാട്ടുകാര്‍ ആശുപത്രിയിലെത്തി അന്വേഷിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. ഇതിനെത്തുടര്‍ന്ന് രഞ്ജിത്തിന്റെ കൈക്കുണ്ടാക്കിയ മുറിവ് ഉണങ്ങുന്നത് വരെ പണം ഈടാക്കാതെ ചികിത്സ നല്‍കാമെന്നും …
Read more “പനി ബാധിച്ചു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഇരുകൈകളും അറുത്തുമുറിച്ചു”