മഞ്ചേശ്വരം സര്‍വ്വീസ് ബാങ്ക് മുന്‍ പ്രസിഡണ്ടും സിപിഐ നേതാവുമായ ബി.എം അനന്ത അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും സിപിഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജറുമായ ബി.എം അനന്ത (90) അന്തരിച്ചു. മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തെ അക്ഷയ നിലയത്തില്‍ താമസിച്ചുവരികയായിരുന്നു.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബി.എം അനന്ത ബുധനാഴ്ച രാവിലെയാണ് വിട വാങ്ങിയത്. സ്പിന്നിംഗ് മില്‍ ജോയന്റ് ഡയറക്ടര്‍, മുന്‍ മന്ത്രി ഡോ. സുബ്ബറാവുവിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 25 വര്‍ഷക്കാലം മഞ്ചേശ്വരം സഹകരണ ബാങ്ക് പ്രസിഡണ്ട് എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്. പരേതയായ മീറയാണ് ഭാര്യ. മക്കള്‍: ഹര്‍ഷ, രാഹുല്‍. മരുമക്കള്‍: സുജാത, പരേതയായ ഗീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page