കാസര്‍കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംരക്ഷണ സന്ദേശ യാത്രയ്ക്ക് കാസര്‍കോട് തുടക്കമായി. ജാഥാ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ ഇ.എസ് ബിജുവിനു പതാക കൈമാറി സംസ്ഥാന പ്രസിഡണ്ട് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ പി.വി കുഞ്ഞമ്പു ആധ്യക്ഷ്യം വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ വി. ഗോപിനാഥ്, മാനേജര്‍ എസ് ദിനേശ്, ജാഥാ അംഗങ്ങളായ കെ.എം ലെനിന്‍, വി. പാപ്പച്ചന്‍ എം.പി, അബ്ദുല്‍ ഗഫൂര്‍, മില്‍ട്ടണ്‍ ജെ തലക്കോട്ടൂര്‍, ആര്‍. രാധാകൃഷ്ണന്‍, സീനത്ത് ഇസ്മായില്‍, ഭാരവാഹികളായ കെ. പ്രകാശന്‍, ഉദയകുമാര്‍, ശോഭാ ബാലന്‍, സുഗുണന്‍, കെ വിജയന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി.എം.എ കരിം, പി.കെ ഗോപാലന്‍ പ്രസംഗിച്ചു.
