സ്‌കൂള്‍ വരാന്തയിലെ മധ്യവയസ്‌ക്കന്റെ മരണം കൊലയെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍; കൊല നടത്തിയത് 800 രൂപയ്ക്ക് വേണ്ടി
മംഗളൂരു: സ്‌കൂള്‍ വരാന്തയിലെ മധ്യവയസ്‌ക്കന്റെ മരണം കൊലയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയോടെ സുള്ള്യ താലൂക്കിലെ അജ്ജവര വില്ലേജിലെ കാന്തമംഗല സ്‌കൂളിന്റെ വരാന്തയിലാണ് വിരാജ്‌പേട്ട സ്വദേശി വസന്ത് (45) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി കഡബ താലൂക്കിലെ ഇടമംഗല സ്വദേശി ഉദയ് കുമാര്‍ നായിക് (35) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് കൊല നടന്നത്. ഉദയ് കുമാര്‍ ഒരു ബാറില്‍ വച്ച് വസന്തിനെ കണ്ടുമുട്ടിയിരുന്നു. മൂക്കറ്റം മദ്യപിച്ച ശേഷം ഇരുവരും ഓട്ടോയില്‍ കാന്തമംഗലത്തേക്ക് പോയി സ്‌കൂള്‍ …