സിപിഎമ്മിന്റെ റോഡിലെഴുത്ത് പൊലീസ് തിരുത്തി; സിപിഎം എന്നതിനെ നോ ക്രൈം എന്നാക്കി
കാസര്‍കോട്: സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിനു പിന്നാലെ സിപിഎമ്മിന്റെ റോഡിലെഴുത്ത് പൊലീസ് തിരുത്തി. പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂര്‍, രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ എഴുത്താണ് പൊലീസ് തിരുത്തിയത്. ഇംഗ്ലീഷില്‍ സിപിഐഎം(CPIM) എന്നാണ് പ്രവര്‍ത്തകര്‍ എഴുതിയത്. പൊലീസ് അത് NO CRIME (നോ ക്രൈം) എന്നു തിരുത്തുകയായിരുന്നു; എന്നോടു ദയ കാണിക്കണേ എന്ന് റോഡ് യാചിക്കുന്നതു പോലെ. പെരുങ്കളിയാട്ട സ്ഥലത്ത് രാഷ്ട്രീയ ചിഹ്നങ്ങളോ തോരണങ്ങളോ എഴുത്തുകളോ പാടില്ലെന്നു ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. …
Read more “സിപിഎമ്മിന്റെ റോഡിലെഴുത്ത് പൊലീസ് തിരുത്തി; സിപിഎം എന്നതിനെ നോ ക്രൈം എന്നാക്കി”