മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം തൊഴില്‍; കൊല്ലം സ്വദേശിയില്‍ നിന്ന് കണ്ടെത്തിയത് 39 ബാറ്ററികള്‍
മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം തൊഴിലാക്കിയ മലയാളി പിടിയില്‍. കൊല്ലം സ്വദേശിയായ ഇട്ടി പണിക്കര്‍ (58) ആണ് വലയിലായത്. 2.56 ലക്ഷം രൂപ വിലയുള്ള 39 ബാറ്ററികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. 52,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുമ്പ് ഗേറ്റുകള്‍, 5 ലക്ഷം രൂപയുടെ പിക്കപ്പ് ഗുഡ്സ് ടെമ്പോ എന്നിവയും പൊലീസ് കണ്ടെടുത്തു. മംഗളൂരു മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊബൈല്‍ ടവറുകളില്‍ നിന്നാണ് ഇയാള്‍ ബാറ്ററികളും കോമ്പൗണ്ട് ഗേറ്റുകളും മോഷ്ടിച്ചത്. എസിപി മനോജ് കുമാര്‍, മുല്‍ക്കി …