ബിനോയ് വിശ്വത്തിന് എ.കെ ബാലന്റെ മറുപടി; എസ്.എഫ്.ഐ.യുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല

ആലപ്പുഴ: എസ്.എഫ്.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കടുത്ത ഭാഷയിലുള്ള മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ളവരായാലും എസ്.എഫ്.ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നടക്കില്ല- എ.കെ ബാലന്‍ തുറന്നടിച്ചു.
എസ്.എഫ്.ഐയെ വളര്‍ത്തിയത് തങ്ങളാണ്. സംഘടനയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. തിരുത്തേണ്ടത് തിരുത്താന്‍ എസ്.എഫ്.ഐക്കു കഴിയുമെന്നും എകെ ബാലന്‍ പറഞ്ഞു.
കാര്യവട്ടം കാമ്പസിലെ അതിക്രമവും കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്റെ കരണത്തടിക്കുമെന്ന് എസ്.എഫ്.ഐ നേതാവ് ഭീഷണി മുഴക്കിയതിന്റെയും പശ്ചാത്തലത്തിലാണ്, എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണെന്നും പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടത് പക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും കാര്യങ്ങള്‍ ശരിയായി പഠിപ്പിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page