കാസര്‍കോട്: ജുലായി ഒന്നിനു ഗതാഗതത്തിനായി തുറന്നുകൊടുത്ത കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു. വാഹന ഗതാഗതം പഴയ പാലത്തിലൂടെ തിരിച്ചുവിട്ടു. പുതിയ പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന എക്സ്പാന്ഷന് ജോയിന്റ് പ്രവൃത്തി പൂര്‍ത്തിയായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം ഇത് പിന്നീട് ചെയ്താല്‍ മതിയാകുമെന്ന നിര്‍മാണ കമ്പനി അധികൃതരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പാലം തുറന്നത്. എന്നാല്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ തോതില്‍ കുലുക്കം അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നു. തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ ഇടപെട്ടാണ് പാലം വീണ്ടും അടച്ചിട്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. എക്സ്പാന്ഷന് ജോയിന്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസം വേണ്ടിവരുമെന്നാണ് ഇപ്പോള്‍ നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്. കാലപ്പഴക്കവും ബലക്ഷയവും മൂലം പഴയ പാലത്തിന്റെ സ്പാനുകള്‍ വേര്‍പെട്ട് കുലുക്കം അനുഭവപ്പെടുന്നതിനാലാണ് പുതിയ പാലം തിരക്കിട്ട് തുറന്നുകൊടുത്തത്. എന്നാല്‍ പഴയ പാലത്തിലേതിനേക്കാള് വലിയ കുലുക്കമാണ് പുതിയ പാലത്തില്‍ അനുഭവപ്പെട്ടതെന്ന് ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നു. അതേസമയം പഴയ പാലം പൊളിക്കുന്ന പ്രവൃത്തി ഇതിനകം തുടങ്ങാതിരുന്നത് യാത്രക്കാര്‍ക്കും ദേശീയപാതാ അധികൃതര്‍ക്കും ആശ്വാസമായി.
എക്സ്പാന്ഷന് ജോയിന്റ് പ്രവൃത്തി പൂര്‍ത്തിയായില്ല; തുറന്നു കൊടുത്ത കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു
- Kasaragod, Latest, Local News
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS


കൊറിയർ വഴി എം.ഡി.എം.എ കടത്താൻ ശ്രമം; ചിത്താരി സ്വദേശി പിടിയിൽ; 1.580 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
Sunday, 5 July 2026, 6:09

കീഴൂരിൽ യുവതിയെ വീട്ടിൽ കയറി നായ കടിച്ചു
Saturday, 4 July 2026, 22:24

മുഖ്യമന്ത്രി ഉറപ്പു നല്കി; അനന്തപുരം ക്ഷേത്ര രക്ഷാസമിതിയുടെ ഡിഐസി ഓഫീസ് മാര്‍ച്ച് മാറ്റിവച്ചു
Saturday, 4 July 2026, 20:16

തോട്ടിൽ കുളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
Saturday, 4 July 2026, 18:42

ഡെങ്കപ്പനി ബാധിച്ച് ആരിക്കാടിയിലെ 22 കാരി മരിച്ചു
Saturday, 4 July 2026, 17:24

എയിംസ്: ജനകീയ കൂട്ടായ്മയുടെ നിയമപോരാട്ടത്തിനു ഫലം കാണുന്നു: ഭാരവാഹികള്‍
Saturday, 4 July 2026, 15:38