മലേഷ്യന്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി കിരണ്‍ ശശികുമാര്‍ ചെറുവത്തൂര്‍

കാസര്‍കോട്: മലേഷ്യയിലെ ക്വാലാലമ്പൂരില്‍ നടന്ന സ്പീഡ് പവര്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ജംബിങ് ഹൈ സിസ്സര്‍ കിക്ക് മത്സരത്തില്‍ പങ്കെടുത്ത കിരണ്‍ ശശികുമാര്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി. കാസര്‍കോട് ചെറുവത്തൂര്‍ പൊന്മാലം സ്വദേശിയാണ് കിരണ്‍. സെമിയില്‍ മലേഷ്യന്‍ താരത്തെയും, ഫൈനലില്‍ ചൈനീസ് താരത്തെയും മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരത്തഞ്ഞൂറോളം കായിക താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറുപതോളം കായികതാരങ്ങള്‍ പങ്കെടുത്തിരുന്നു. ചെറുവത്തൂരിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് …

നിപ; കോഴിക്കോട് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

  കോഴിക്കോട്: മലപ്പുറത്ത് 14 കാരന് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോഴിക്കോട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജേര്‍ജിന്റെ സാന്നിധ്യത്തില്‍ ഉന്നതതല അവലോകന യോഗം നടന്നു. പൊലീസ് ആരോഗ്യവകുപ്പ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു. ആരോഗ്യവിഭാഗവും റവന്യൂ പൊലീസ് അധികൃതരും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ അവലോകനം ചെയ്തു. സജീവമായ ജോഗ്രതയ്ക്ക് യോഗം നിര്‍ദ്ദേശിച്ചു. നിപ്പയെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ മലപ്പുറത്തും കോഴിക്കോടും ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരുമയെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. നിപാ നിയന്ത്രണ വിധേയമാക്കുന്നതിന് …

മുന്‍കരുതലും ജാഗ്രതയും പാലിച്ചേ തീരൂ; നിപ കേരളത്തില്‍ ഇത് അഞ്ചാം തവണ

സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയര്‍ത്തിയ നിപാ വൈറസ് ലോകത്താദ്യമായി കണ്ടെത്തിയത് മലേഷ്യയിലായിരുന്നു. അവിടത്തെ പന്നികളിലാണ് ആദ്യം ഇതു പ്രകടമായത്. സിംഗപ്പൂരിലും ബംഗ്ലാദേശിലും ഈ രോഗം പിന്നീടു മനുഷ്യരെ ബാധിച്ചു. ഇന്ത്യയില്‍ പശ്ചിമ ബംഗാളിലാണ് നിപ രോഗം ആദ്യം കണ്ടെത്തിയത്. 2001 ലായിരുന്നു ഇത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു ഇതു നിപയാണെന്നു കണ്ടെത്തിയത് 2004 ലായിരുന്നു. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോപൈറിഡേ രോഗവിഭാഗത്തില്‍പ്പെട്ടതാണ്. ഈ വൈറസ് മൃഗങ്ങളില്‍ നിന്നു മൃഗങ്ങളിലേക്കു പകരുന്നതാണ്. പഴ …

കുമ്പളയില്‍ 500ന്റെയും 200ന്റെയും കളി നോട്ടുകള്‍; വ്യാപാരികള്‍ വഞ്ചിക്കപ്പെടുന്നതായി പരാതി.

കാസര്‍കോട്: കുമ്പളയില്‍ കളി നോട്ടുകള്‍ പ്രചരിക്കുന്നു. യഥാര്‍ത്ഥ നോട്ടുകളോടു സാമ്യമുള്ള കളി നോട്ടുകള്‍ നല്‍കി വ്യാപാരികളെ കബളിപ്പിക്കുന്നതായും പരാതിയുണ്ട്. ഒരാഴ്ചക്കിടെ കളത്തൂരിലും ബംബ്രാണയിലും 500, 200 രൂപകളുടെ കളി നോട്ടുകള്‍ നല്‍കി ഉപഭോക്താക്കളിലാരോ കബളിപ്പിച്ചുവെന്നു വ്യാപാരികള്‍ പരാതിപ്പെട്ടു. കടകളില്‍ തിരക്കുള്ള സമയത്താണ് യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്ന കളിനോട്ടുകള്‍ നല്‍കി കബളിപ്പിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ കളി നോട്ടുകളെന്നു തിരിച്ചറിയാന്‍ കഴിയാത്തത്ര രൂപ സാമ്യമുള്ളവയാണ് കളിനോട്ടുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന യഥാര്‍ത്ഥ നോട്ടില്‍ എഴുത്തുള്ള സ്ഥലത്ത് …

പൊവ്വലിലെ മൊട്ട അബ്ദുല്ല കുഞ്ഞി അന്തരിച്ചു

മുളിയാർ: പൊവ്വലിലെ പൗര പ്രമുഖനും കരാറുകാരനുമായ മെട്ട അബ്ദുല്ല കുഞ്ഞി (74) അന്തരിച്ചു. പൊവ്വൽ സുപ്പർ സ്റ്റാർ ആട്സ് ആന്റ് സ്പോർട്സ് ക്ലബ് രാക്ഷധികാരിയാണ്. മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, പൊവ്വൽ ജമാഅത്ത്‌ വൈസ് പ്രസിഡണ്ട്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ മുഹമ്മദ്, ഉമ്മാലിഎന്നിവരുടെ മകനാണ്. മൊഗ്രാൽ പുത്തൂരിലെ ഖദീജയാണ് ഭാര്യ. മക്കൾ: ഇഖ്ബാൽ (ഖത്തർ), സിദ്ദീഖ് (ഷാർജ), നംസാദ് ( ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറർ), റഷിദ, സഫിയ, ഷാഹിന. മരുമക്കൾ: നാസർ …

മഴ: നാദാപുരത്ത് വീട് പൂര്‍ണ്ണമായും തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ രൂക്ഷമായ മഴയില്‍ വീടു തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാദാപുരം കല്ലാച്ചി കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്നത്. മണ്‍കട്ട കൊണ്ടു നിര്‍മ്മിച്ച വീടാണ് അപകടത്തില്‍പ്പെട്ടത്. മഴയില്‍ മണ്‍കട്ട കുതിര്‍ന്നാണ് അപകടമുണ്ടായതെന്നു കരുതുന്നു. വീടു പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി. പുനരധിവാസവും നഷ്ടപരിഹാരവും ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ബി.ജെ.പി കോര്‍പ്പറേഷന്‍ മാര്‍ച്ച്: പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകപ്രയോഗവും

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാല്‍ തോട്ടിലെ മാലിന്യം നീക്കാന്‍ ഇറങ്ങിയ തൊഴിലാളി ജോയി മാലിന്യത്തിനിടയില്‍പ്പെട്ടു മുങ്ങിമരിച്ച സംഭവത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ കോര്‍പറേഷന്‍ മാര്‍ച്ച് ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും കലാശിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ ബാരിക്കേഡു വച്ചു പൊലീസ് തടഞ്ഞു. തുടര്‍ന്നു ബാരിക്കേഡു മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ലാത്തിച്ചാര്‍ജ്ജും നടന്നു. ഇതിനിടയില്‍ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.ലാത്തിച്ചാര്‍ജ്ജില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ജോയിയുടെ മരണത്തിനുത്തരവാദി കേരളം …

മഴ: കണ്ണൂരിലും വയനാട്ടിലും റെഡ് അലര്‍ട്ട്

കണ്ണൂര്‍: മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്ന കണ്ണൂരിലും വയനാട്ടിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. പഴശ്ശി ജലസംഭരണിയിലെ 9 ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ ഉയര്‍ത്തി. വളപട്ടണം പുഴ നിറഞ്ഞൊഴുകുകയാണ്. മറ്റു പുഴകള്‍ പല ഭാഗത്തും കരകവിഞ്ഞൊഴുകുന്നു. മാലൂര്‍, കുണ്ടേരി പൊയില്‍, ഇടുമ്പ, ആയിത്തര, വട്ടോളി, എടയാര്‍, ശ്രീകണ്ഠാപുരം, ചെങ്ങളായി എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞൊഴുകുന്നത്. ഇടുക്കി അടിമാലി-കുമളി ദേശീയ …

കര്‍ക്കിടകത്തെയ്യങ്ങള്‍ ഐശ്വര്യം പകര്‍ന്നു ഗൃഹസന്ദര്‍ശനത്തില്‍

കാസര്‍കോട്: കര്‍ക്കിടക മാസത്തിലെ ദുരിതങ്ങളില്‍ നിന്നും പഞ്ഞമാസക്കെടുതികളില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ ഇറങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആശ്വാസത്തിന്റെ പ്രതീകമായി തെയ്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ഈ മാസം മുഴുവന്‍ നാട്ടുമ്പുറങ്ങളില്‍ കര്‍ക്കിടകതെയ്യങ്ങളുടെ സാന്നിധ്യമുണ്ടാകും. ഇതോടൊപ്പം ആടിവേടന്മാരിലെ വേടന്മാരും ഐശ്വര്യം പകര്‍ന്നു ഗൃഹസന്ദര്‍ശനം തുടരുന്നു. കര്‍ക്കിടകത്തിലെ ആദ്യ 16 ദിവസമാണ് ഇവരുടെ പര്യടനം. അതിനുശേഷം 15 ദിവസം ആടികളും ഗൃഹപര്യടനം തുടരും.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; അഞ്ചുദിവസം കനത്ത മഴ തുടരും; സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡീസാ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപ്പാത്തി ഉടലെടുക്കുമെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി വീടുകളിലെത്തി ചേരുന്നുവെന്ന് ഉറപ്പാക്കണമെന്ന് …

പശു കടത്തുകാരെ പിടികൂടാന്‍ റെയ്ഡ്; എസ്.ഐ.യുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

  ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പശുകടത്തുകാരെ കണ്ടെത്താന്‍ റെയ്ഡ് നടത്തുന്നതിനിടയില്‍എസ്.ഐ ഉതിര്‍ത്ത വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു. യാക്കൂബ് എന്ന ആളാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്തു പശുക്കടത്തുകാര്‍ തമ്പടിച്ചിട്ടുള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ അസ്ഹര്‍ ഹുസൈന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയത്. ഇന്‍സ്‌പെക്ടറുടെ പിസ്റ്റള്‍ ജാമായതായി പറയുന്നു. പിസ്റ്റള്‍ അണ്‍ലോക്ക് ചെയ്യുന്നതിനിടയില്‍ പെട്ടന്ന് വെടിപൊട്ടുകയും രാജീവ് കുമാറിന്റെ വയര്‍ തുളച്ചു പോയ ബുള്ളറ്റ് യാക്കൂബിന്റെ തലയില്‍ തുളച്ചുകയറുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. എസ്.ഐ രാജീവ് കുമാര്‍ …

പെരുങ്കളിയാട്ട നഗരിയില്‍ നിന്നു കാണാതായ സ്‌കൂട്ടര്‍ പിടികൂടി; കുടുങ്ങിയത് കേരളം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന വിരുതന്‍

കണ്ണൂര്‍: പയ്യന്നൂര്‍, കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിനിടയില്‍ മോഷണം പോയ സ്‌കൂട്ടറുമായി യുവാവ് അറസ്റ്റില്‍. പെരിങ്ങോം, കൊരങ്ങാട്, ബത്താലിഹൗസില്‍ ബി. ഫാസിലി(26)നെയാണ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ എസ്.ഐ പി.എ ടോമി അറസ്റ്റു ചെയ്തത്. കാപ്പാട്ട് പെരുങ്കളിയാട്ടത്തിനിടയില്‍ ഫെബ്രുവരി 28ന് രാത്രിയാണ് കേളോത്ത് ഖാദി സെന്ററിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. കളിയാട്ടം കാണാന്‍ പോയ കുന്നരു, കാരന്താട് സ്വദേശി സിനാജ് തിരിച്ചെത്തിയപ്പോഴാണ് തന്റെ സ്‌കൂട്ടര്‍ കാണാതായ കാര്യം അറിഞ്ഞത്. സിനാജിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് …

ജുമാമസ്ജിദിന്റെ മതില്‍ ഇടിഞ്ഞുവീണു; മദ്രസാ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ വന്‍ ദുരന്തം ഒഴിവായത് ഭാഗ്യത്തിന്. മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നിന്നു മദ്രസ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് അപകടം. വ്യാഴാഴ്ച രാവിലെ 8.15ന് മദ്രസാ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നതിനിടയില്‍ അഞ്ചരക്കണ്ടി ജുമാമസ്ജിദിന്റെ മതില്‍ തകര്‍ന്നു റോഡിലേക്ക് വീഴുകയായിരുന്നു. മതിലിടിഞ്ഞു വീഴുന്നതു കണ്ട് തൊട്ടുമുന്നിലെത്തിയ പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ഏതെങ്കിലും വാഹനം ഇതുവഴി എത്തിയിരുന്നുവെങ്കില്‍ വലിയ ദുരന്തത്തിനു ഇടയാക്കിയേനെയെന്നു …

അതി തീവ്രമഴ, കുവൈറ്റിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി, യാത്രക്കാരെ പുറത്തിറക്കിയില്ല

കണ്ണൂർ : അതിതീവ്ര മഴയെ തുടര്‍ന്ന് കുവൈറ്റിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയില്ല. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. മഴയും മഞ്ഞും കാരണം മട്ടന്നൂരിൽ റൺവേ കാണാൻ സാധിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും …

മന്നിപ്പാടിയില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മന്നിപ്പാടി, വിവേകാനന്ദ നഗറില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍, നെല്‍ക്കള സ്വദേശിയും അണങ്കൂര്‍ ജി.എല്‍.പി സ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററുമായ കുഞ്ഞികൃഷ്ണന്റെ ഭാര്യ ചന്ദ്രാവതി (62)യാണ് മരിച്ചത്. മക്കള്‍: മധുസൂദനന്‍, ശൈലേന്ദ്രന്‍, വാണി. മരുമക്കള്‍: അനില, ലളിത, ബാബു. സഹോദരങ്ങള്‍: നാഗേഷ്, നാരായണന്‍, ആനന്ദന്‍, മാധവന്‍, ശ്രീധരന്‍, സുഗന്ധി, ഗീത. ടൗണ്‍ പൊലീസ് കേസെടുത്തു.

മക്കളെ മദ്രസയില്‍ എത്തിച്ച് മടങ്ങിയ പിതാവിന് കാറോടിക്കുന്നതിനിടയില്‍ ഹൃദയാഘാതം; അന്‍വറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: മക്കളെ കാറില്‍ മദ്രസയില്‍ എത്തിച്ച് മടങ്ങുന്നതിനിടയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെര്‍ള, ഉക്കിനടുക്കയില്‍ താമസക്കാരനും പെര്‍ള ടൗണിലെ ടാക്‌സി ഡ്രൈവറുമായ അന്‍വര്‍ (52)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മക്കളെ തന്റെ കാറില്‍ പെര്‍ള ടൗണിലെ മദ്രസയില്‍ എത്തിച്ചു മടങ്ങുകയായിരുന്നു അന്‍വര്‍. ഇതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. അന്‍വറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഭാര്യ: ആയിഷ. മക്കള്‍: അസൈനാര്‍, അഫീഫ, ലബീബ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സെദീര്‍, റഷീദ്, …

ഭാര്യ മരിച്ചതിന്റെ 37-ാം ദിവസം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മുപ്പത്തിയേഴാം നാള്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. കൂഡ്ലു, കാളിയങ്ങാട്, ജഗദംബ ക്ഷേത്രത്തിനു സമീപത്തെ വിശ്വനാഥ (79)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിശ്വനാഥയുടെ ഭാര്യ അങ്കാര ജൂണ്‍ പത്തിനാണ് മരണപ്പെട്ടത്. മക്കള്‍: കൃഷ്ണന്‍, നാരായണന്‍, ഐത്തപ്പ, ശേഖരന്‍, മരുമക്കള്‍: മീനാക്ഷി, സുമിത്ര. സഹോദരങ്ങള്‍: യശോദ, പരേതരായ അങ്കാര, ചോമു.

ഭാര്യയും മകനും മരുന്നുവാങ്ങിക്കാന്‍ പോയ നേരത്ത് തെങ്ങുകയറ്റ തൊഴിലാളി ജീവനൊടുക്കി

കാസര്‍കോട്: ഭാര്യയും മകനും മരുന്നു വാങ്ങിക്കാനായി വയനാട്ടിലേക്ക് പോയ സമയത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്കയിലെ രമേശ് (45)ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭാര്യ: കവിത. മക്കള്‍: രാജേഷ്, രവീണ, രജിത്ത്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, രത്‌നാകരന്‍, സുമിത്ര. കുമ്പള പൊലീസ് കേസെടുത്തു.