കാസര്‍കോട്: കര്‍ക്കിടക മാസത്തിലെ ദുരിതങ്ങളില്‍ നിന്നും പഞ്ഞമാസക്കെടുതികളില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ ഇറങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആശ്വാസത്തിന്റെ പ്രതീകമായി തെയ്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ഈ മാസം മുഴുവന്‍ നാട്ടുമ്പുറങ്ങളില്‍ കര്‍ക്കിടകതെയ്യങ്ങളുടെ സാന്നിധ്യമുണ്ടാകും.
ഇതോടൊപ്പം ആടിവേടന്മാരിലെ വേടന്മാരും ഐശ്വര്യം പകര്‍ന്നു ഗൃഹസന്ദര്‍ശനം തുടരുന്നു. കര്‍ക്കിടകത്തിലെ ആദ്യ 16 ദിവസമാണ് ഇവരുടെ പര്യടനം. അതിനുശേഷം 15 ദിവസം ആടികളും ഗൃഹപര്യടനം തുടരും.
