കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ രൂക്ഷമായ മഴയില്‍ വീടു തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നാദാപുരം കല്ലാച്ചി കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്നത്. മണ്‍കട്ട കൊണ്ടു നിര്‍മ്മിച്ച വീടാണ് അപകടത്തില്‍പ്പെട്ടത്. മഴയില്‍ മണ്‍കട്ട കുതിര്‍ന്നാണ് അപകടമുണ്ടായതെന്നു കരുതുന്നു. വീടു പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി. പുനരധിവാസവും നഷ്ടപരിഹാരവും ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോടാവശ്യപ്പെട്ടു.
