പശു കടത്തുകാരെ പിടികൂടാന്‍ റെയ്ഡ്; എസ്.ഐ.യുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പശുകടത്തുകാരെ കണ്ടെത്താന്‍ റെയ്ഡ് നടത്തുന്നതിനിടയില്‍എസ്.ഐ ഉതിര്‍ത്ത വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു. യാക്കൂബ് എന്ന ആളാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്തു പശുക്കടത്തുകാര്‍ തമ്പടിച്ചിട്ടുള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ അസ്ഹര്‍ ഹുസൈന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയത്. ഇന്‍സ്‌പെക്ടറുടെ പിസ്റ്റള്‍ ജാമായതായി പറയുന്നു. പിസ്റ്റള്‍ അണ്‍ലോക്ക് ചെയ്യുന്നതിനിടയില്‍ പെട്ടന്ന് വെടിപൊട്ടുകയും രാജീവ് കുമാറിന്റെ വയര്‍ തുളച്ചു പോയ ബുള്ളറ്റ് യാക്കൂബിന്റെ തലയില്‍ തുളച്ചുകയറുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. എസ്.ഐ രാജീവ് കുമാര്‍ ചികിത്സയിലാണ്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് യാക്കൂബ് മരിച്ചത്. സംഭവത്തില്‍ പൊലീസ് സൂപ്രണ്ട് വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടു.
അതേ സമയം യാക്കൂബിനു വെടിയേറ്റതില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്ന് എ.ഐ.എം.ഐ.എം നേതാവ് ഉവൈസി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page