മലപ്പുറത്ത് വന് മയക്കുമരുന്നു വേട്ട; കോടികള് വില മതിക്കുന്ന ഒന്നരക്കിലോ എംഡിഎംഎ പിടികൂടി
മലപ്പുറം/കൊച്ചി: മട്ടാഞ്ചേരി പൊലീസ് കരിപ്പൂരിലെ ഒരു വീട്ടില് നടത്തിയ പരിശോധനയില് കോടികള് വിലമതിക്കുന്ന ഒന്നരക്കിലോ എംഡിഎംഎ പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഞായറാഴ്ച രാത്രി നടന്നത്. അരക്കിലോ എംഡിഎംഎയുമായി ഏതാനും ആഴ്ചകള്ക്കു മുമ്പ് ഒരു യുവതി ഉള്പ്പെട്ട അന്തര് സംസ്ഥാന മയക്കുമരുന്നു കടത്തു സംഘത്തെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള് കരിപ്പൂര്, മുള്ളല് മലയ്ക്കല് ആഷിഖ് ആണ് സൂത്രധാരനെന്നു അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.ഒമാന് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര …