കണ്ണൂർ : അതിതീവ്ര മഴയെ തുടര്‍ന്ന് കുവൈറ്റിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയില്ല. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. മഴയും മഞ്ഞും കാരണം മട്ടന്നൂരിൽ റൺവേ കാണാൻ സാധിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമാകുന്നുണ്ട്. കണ്ണൂരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.