മണല്‍കടത്ത് തടയാനെത്തിയ എസ്‌ഐയെ ടിപ്പര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമം
കണ്ണൂര്‍: വളപട്ടണത്ത് മണല്‍കടത്ത് തടയാന്‍ പോവുകയായിരുന്ന എസ്.ഐ.യെയും പൊലീസുകാരനെയും ടിപ്പര്‍ ലോറി കയറ്റി കൊല്ലാന്‍ ശ്രമം. വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.എം വിപിന്‍, പൊലീസുകാരനായ കിരണ്‍ എന്നിവരാണ് വധശ്രമത്തിനു ഇരയായത്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. മാങ്കടവ്, പാറക്കല്ലില്‍ മണല്‍ കടത്ത് സജീവമാണ്. പൊലീസാണെന്നു അറിയാതിരിക്കുന്നതിനാണ് എസ്.ഐ.യും പൊലീസുകാരനും സ്‌കൂട്ടറില്‍ യാത്ര ചെയ്തത്. എന്നാല്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ പൊലീസുകാരാണെന്നു തിരിച്ചറിഞ്ഞതോടെ മണല്‍ കയറ്റിയ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. …
Read more “മണല്‍കടത്ത് തടയാനെത്തിയ എസ്‌ഐയെ ടിപ്പര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമം”