നടന്‍ ആസഫ് അലിയുടെ പേരില്‍ ദുബായില്‍ ആഡംബര നൗക, പേരിടാന്‍ കാരണം രമേശ് നാരായണ്‍

 

ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കി ആദരം. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കിയത്. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയം നടന്‍ കൈകാര്യം ചെയ്ത രീതി പ്രശംസയ്ക്ക് ഇടംനേടിയിരുന്നു. ഇതിന് ആദരമായാണ് നൗകയില്‍ ആസിഫ് അലിയുടെ പേര് പതിപ്പിച്ചത്. വിവാദത്തെ ആസിഫ് അലി പുഞ്ചിരിയോടെ നേരിട്ടുവെന്നും ഡി 3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന് ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വര്‍ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്. ഇനി റജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page